ലഹരിക്കെതിരെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി സച്ചിന്‍

sachinതിരുവനന്തപുരം: മദ്യത്തിനും മയക്കുമരുന്നിനും എതിരെയുളള പ്രചാരണങ്ങള്‍ക്കായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമകളെ പ്രഖ്യാപിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ സച്ചിന്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം സമ്മതിച്ചത്.

കേരളത്തിലെ യുവാക്കളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും അതിനാല്‍ ഇതിനെതിരെയുളള പ്രചാരണത്തിനായി അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാനുളള അനുവാദം ചോദിച്ചപ്പോള്‍ ലഭിച്ചെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തെക്കുറിച്ച് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

അദ്ദേഹം നേരത്തെ തന്നെ ലഹരി ഉപയോഗത്തിന് എതിരെ നില്‍ക്കുന്ന വ്യക്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകാനുളള കൂടുതല്‍ ചര്‍ച്ചകള്‍ സച്ചിന്റെ ഓഫിസുമായി തുടര്‍ന്ന് നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം