ശബരിമലയില്‍ ബോംബ്‌ ഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: ശബരിമലയില്‍ ബോബും ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് സന്നിധാനത്തേക്ക് ബോംബുമായി ഒരു സംഘം കയറിയിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം പമ്പയില്‍ ലഭിക്കുന്നത്. വിളിച്ചയാള്‍ ഒരു ഫോണ്‍ നമ്പരും പൊലീസിന് നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹൊസൂര്‍ സ്വദേശി തിമ്മരാജിനെ കസ്റ്റഡിയിലെടുത്തു.

എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ അച്ഛന്‍ വിളിച്ചതാണെന്നാണ് തിമ്മരാജിന്റെ മൊഴി. അച്ഛന്റെ രണ്ടാം വിവാഹത്തിന് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതും മൊഴിയില്‍ പറഞ്ഞു. പമ്പ എസ്‌ഐയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം ഹൊസൂരിലേക്ക് തിരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം