മാലദ്വീപിലെ ജയിലില്‍ തടവിലായിരുന്ന റുബീന നാട്ടിലെത്തി

rubina mali prissonകോഴിക്കോട്: അഞ്ച് വര്‍ഷത്തോളമായി മാലദ്വീപിലെ ജയിലില്‍ തടവിലായിരുന്ന വര്‍ക്കല ഒടയം സ്വദേശിനി റുബീന നാട്ടില്‍ തിരിച്ചെത്തി. ഒരു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റുബീനയെ സാമൂഹ്യക്ഷേമ മന്ത്രി എം.കെ മൂനീര്‍ സ്വീകരിച്ചു. എം.എല്‍.എമാരായ വര്‍ക്കല കഹാര്‍, കെ.എം ഷാജി എന്നിവരും സ്വീകരിക്കാന്‍ എത്തിയിരുന്നു. മാലദ്വീപിലെ ഇന്ത്യ ക്ളബ് എക്സിക്യൂട്ടിവ് അംഗം മുഷ്താഖ് റുബീനയെ അനുഗമിക്കുന്നുണ്ട്.

റുബീനക്കെതിരെ ക്രിമിനല്‍ കോടതിയിലുണ്ടായിരുന്ന കേസ് കഴിഞ്ഞ ബുധനാഴ്ച പിന്‍വലിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രശ്നത്തില്‍ നേരിട്ടിടപെട്ടതിനെ തുടര്‍ന്നാണ് മോചനം സാധ്യമാകുന്നത്. 2010 ജൂണ്‍ 27നാണ് റുബീനയെ മാലദ്വീപ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതുമാസം പ്രായമായ മകനെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചുവെന്നതായിരുന്നു കുറ്റം.

മൂന്നര വര്‍ഷം വിചാരണ പോലുമില്ലാതെ റുബീന ജയിലില്‍ കഴിഞ്ഞു. മാലദ്വീപിലെ മനുഷ്യാവകാശ സംഘടനയായ വോയ്സ് ഓഫ് വിമന്‍ പ്രതിനിധി അഡ്വ. ഫരീഷ അബ്ദുല്ല കേസില്‍ ഇടപെട്ടതോടെയാണ് അവിടുത്തെ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചത്.

മൂന്നര വര്‍ഷം ഒരാളെ വിചാരണയില്ലാതെ തടവിലിട്ടത് മനുഷ്യാവകാശ ലംഘനമാണെന്നും മലയാളഭാഷ മാത്രമറിയുന്ന റുബീനയെ ദിവേഹി ഭാഷയില്‍ വിചാരണ ചെയ്തതും പരിഭാഷകന്‍െറയും അഭിഭാഷകന്‍െറയും സഹായം നിഷേധിച്ചതും നീതിനിഷേധമാണെന്നായിരുന്നു ഫരീഷ കോടതിയില്‍ വാദിച്ചത്. കുഞ്ഞിന്‍െറ മൃതദേഹം പരിശോധിച്ച ഡോക്ടറെയോ ഭര്‍ത്താവായ ജാബിര്‍ ഹസനെയോ വിസ്തരിക്കാത്തതും അവര്‍ കോടതിയില്‍ ചോദ്യം ചെയ്തു. കുഞ്ഞിന്‍െറ മരണത്തെ കുറിച്ചും റുബീനയുടെ ആത്മഹത്യയെ കുറിച്ചുമുള്ള മെഡിക്കല്‍ രേഖകളൊന്നും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. അതിനാല്‍ കേസ് പുനര്‍വിചാരണ നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും രണ്ടുതവണ വിചാരണ തീരുമാനിക്കുകയും ചെയ്തുവെങ്കിലും സാക്ഷികളായ രണ്ട് നഴ്സുമാര്‍ ഹാജരായില്ല.

റുബീനയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലെ ഫേസ്ബുക് കൂട്ടായ്മയും റൈറ്റ് ഓഫ് റിട്ടേണ്‍ പ്രവര്‍ത്തകരും രംഗത്തു വരികയും തുടര്‍ച്ചയായി കാമ്പയിന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്‍െറ ഭാഗമായി കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ക്ക് കൂട്ടായ്മ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. സംസ്ഥാന സാമൂഹിക ക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ കേസില്‍ സജീവമായി ഇടപെടുകയും വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കുകയുമുണ്ടായി. ഇതേതുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം പ്രശ്നത്തില്‍ നേരിട്ട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം