വാക്സിനേഷനെതിരെ പ്രവർത്തിക്കുന്നവർ ചെയ്യുന്നത് സാമൂഹിക ദ്രോഹം ; പിണറായി വിജയന്‍

കൊച്ചി: റുബെല്ല വാക്സിനേഷനെതിരെ പ്രവർത്തിക്കുന്നവർ സാമൂഹികദ്രോഹമാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി.

 

 

മീസില്‍സ്, റുബെല്ല പ്രതിരോധദൗത്യത്തിന്‍റെ  സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.  കുട്ടികളുടെ ആരോഗ്യത്തിനു കോട്ടം തട്ടുന്നതൊന്നും ചെയ്യില്ലെന്നും കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടക്കുന്നത്  തെറ്റായ പ്രചാരമാണെന്നും അവയില്‍ ആരും  കുടുങ്ങിപ്പോകരുതെന്നും   മുഖ്യമന്ത്രി പറഞ്ഞു.

 

 

 

ശാസ്ത്രീയ തെളിവില്ലാത്ത, ധാരണകള്‍ പ്രചരിപ്പിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും അതൊരിക്കലും അനുവധിക്കരുതെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

രാജ്യത്തും ലോകത്തും നിരവധി ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ അനുദിനം നടക്കുന്നതോടൊപ്പം മാറിച്ചിന്തിക്കാനും നമുക്ക് കഴിയണം. അറിവുകള്‍ നേടുന്നതിനു മുമ്പുള്ള കാലത്തു നിലനിന്നിരുന്ന ധാരണകള്‍ ശരിയാണെന്നു ചിന്തിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ല.

 

കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത്  നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് വാക്‌സിനുകള്‍ വികസിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.  അതിനാല്‍ തന്നെ യാതൊരു  തരത്തിലുമുള്ള ദോഷവും കുത്തിവയ്പ്പിലൂടെ ഉണ്ടാവിലെന്നും മന്ത്രി പറഞ്ഞു.

 

 

എന്നാല്‍ താല്‍പര്യമില്ലാത്ത വിദ്യാര്‍ഥികളെ വാക്സിന്‍ നല്‍കാനായി നിര്‍ബന്ധിക്കാൻ പാടില്ലെന്നു ഹെെക്കോടതി നിര്‍ദേശിച്ചുണ്ട്. വിഷയത്തിൽ ഇടക്കാല ഉത്തരവാണ് ഹെെക്കോടതി നൽകിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ  നേതൃത്വത്തിൽ വിദ്യാര്‍ഥികള്‍ക്ക്​ മിസില്‍സ്​ റുബല്ല വാക്​സിന്‍ നൽകുന്ന പദ്ധതി ആരംഭിക്കാൻ പോകുന്ന വേളയിലാണ് ഈ ഉത്തരവ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം