ആലപ്പുഴയില്‍ വൈദികന് നേരെ ആർ എസ് എസ് അക്രമണം;ആക്രമണത്തില്‍ ആരാധനാലയം തകര്‍ന്നു

ആലപ്പുഴ: വൈദികന് നേരെ സംഘപരിവാര്‍ ആക്രമണം. ആലപ്പുഴ ജില്ലയിലെ ചാരുംമ്മൂട് കരിമുളക്കലില്‍ ക്രീസ്റ്റീയ ദേവാലയത്തിൽ വൈദികന് നേരെ സംഘപരിവാർ ആക്രമണം നടത്തി.അക്രമി സംഘത്തിന്റെ കല്ലേറിൽ പള്ളിയുടെ ജനൽ ചില്ലുകൾ തകർന്നു അക്രമത്തിന്പിന്നില്‍  ആർ എസ് എസ് പ്രവര്‍ത്തകര്‍ ആണെന്ന്‍ പ്രദേശവാസികള്‍ പറയുന്നു.

വാതിലുകൾ ചവിട്ടി പൊളിക്കുകയും, ചെടിച്ചട്ടികൾ തകർക്കുകയും, ഭിത്തിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. 7 ഒാളം പേരുള്‍പെട്ട സംഘമാണ് അക്രമം നടത്തിയത്.വിശ്വാസികൾ ഓടികൂടിയപ്പോൾ അക്രമി സംഘം രക്ഷപെട്ടു.

അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ ആർ എസ് എസ് ബന്ധം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന്‍ ആര്‍എസ്എസ്  പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്തു. ബാക്കി പ്രതികൾക്കായി അന്വേഷണം നടക്കുന്നു.

പള്ളി ആക്രമിച്ചതിനെതിരെ ചാരുമൂട്ടിൽ വിശ്വാസികളുടെ നേതൃത്വത്തിൽ സർവ കക്ഷി പിന്തുണയോടെ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പള്ളി കമ്മറ്റി ഭാരവാഹിയായ സാജു വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം