ആര്‍.എസ്.എസ് ആക്രമണം;ഡി വൈ എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു

കോട്ടയം :ആര്‍.എസ്.എസ് ആക്രമണത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു. പൊന്‍കുന്നം ചിറക്കടവ് സ്വദേശി വിഷ്ണു രാജ്, രഞ്ജിത്ത്, സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.

ഞായര്‍ രാത്രിയോടെയാണ് സംഭവം. രാത്രിയില്‍ വിഷ്ണുരാജിന്റെ ഭാര്യവീട്ടിലേക്ക് കാറില്‍ പോകവേ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ആര്‍ എസ് എസ് സംഘം കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പിന്നീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ രഞ്ജിത്ത്, സാജന്‍ എന്നിവരെ വീടുകയറി വെട്ടുകയും ചെയ്തു.

ഏഴോളം വീടുകള്‍ക്ക് നേരെ ആക്രമണം നടന്നതായി പൊലീസ് പറയുന്നു. നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടു. കാഞ്ഞിരപ്പള്ളിയിലെ കൊടിമരം തകര്‍ന്നതുമായി ബന്ധപ്പെട്ടിട്ടാണ് ആര്‍ എസ് എസ് ആക്രമണം അഴിച്ചുവിട്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം