രഹസ്യം പരസ്യമായി; ആര്‍ എസ് വിമലും പൃഥ്വിരാജും തെറ്റി

vimal prithvirajകൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചതോടെ നിരവധി വിവാദങ്ങളാണ് മലയാള സിനിമ രംഗത്ത് തലപൊക്കിയിരിക്കുന്നത്. എന്നു നിന്റെ മൊയ്തീന്‍ സിനിമയുടെ സംവിധായകന്‍ ആര്‍ എസ് വിമലും നടന്‍ പൃഥ്വിരാജും തമ്മില്‍ അകന്നതായി റിപ്പോര്‍ട്ട്. കാരണം വിമലിനോടുള്ള പൃഥ്വിരാജിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം സംഗീത സംവിധായകന്‍ രമേശ്‌ നാരയണിന്റെ ആരോപണമാണ് സംവിധായകനില്‍ നിന്നും താരത്തെ അകറ്റിയത് എന്നാണ് പറയപ്പെടുന്നത്.  എന്നു നിന്റെ മൊയ്തീനിലെ തന്റെ ഗാനങ്ങള്‍ ഒഴിവാക്കാന്‍ കാരണം പൃഥ്വിരാജാണെന്നായിരുന്നു രമേശ്‌ നാരായണന്റെ ആരോപണം. ഇക്കാര്യം തന്നെ അറിയിച്ചത് സംവിധായകന്‍ ആര്‍എസ് വിമലാണെന്നും രമേശ് നാരായണന്‍ വെളിപ്പെടുത്തിയിരുന്നു. ഗാനങ്ങള്‍ ഒഴിവാക്കാന്‍ പൃഥ്വി ആവശ്യപ്പെട്ട വാര്‍ത്ത ശരിയായിരുന്നു എന്നാല്‍ രഹസ്യമായി ഇത് കൈകാര്യം ചെയ്യാനാണ് വിമലിനോട് ആവശ്യപ്പെട്ടതെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ വിമല്‍ അത് പരസ്യമാക്കി. ഗായകന്‍ പി.ജയചന്ദ്രനെ കൊണ്ട് പാടിച്ചതിലും പൃഥ്വക്ക് വിരോധമുണ്ടെന്നും വിമല്‍ പറഞ്ഞതായി രമേശ് നാരായണന്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ വിമലിനോടുള്ള വിശ്വാസ്യതയാണ് പൃഥ്വിരാജിന് നഷ്ടമായത്.  എന്നാല്‍ ജയചന്ദനും രമേശ് നാരായണനും മികച്ച ഗായകനും സംഗീത സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു.

മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിക്ക് നഷ്ടമായതും അദ്ദേഹത്തിന്റെ ധിക്കാരപൂര്‍വ്വമായ പെരുമാറ്റം കാരണമാണെന്നും എന്നു നിന്റെ മൊയ്തീനെ മികച്ച ചിത്രമായി തെരഞ്ഞെടുക്കാത്തതിന്റെ കാരണവും ഇതായിരുന്നുവെന്നും ആരോപണമുണ്ട്.  പൃഥ്വിയുടെ പുതിയ പ്രോജക്ടായ കര്‍ണന്റെ സംവിധാന ചുമതലയില്‍ നിന്നും വിമലിനെ മാറ്റാന്‍ പൃഥ്വി ആലോചിക്കുകയാണെന്നും വാര്‍ത്തകളുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം