ഭക്ഷണമില്ല, കിടപ്പാടമില്ല; പട്ടിണിയും പരിവട്ടവുമായി റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍

അഭയം തേടി ബംഗ്ലാദേശിലെത്തിയെങ്കിലും പട്ടിണിയും പരിവട്ടവും തന്നെയാണ് റോഹിങ്ക്യന്‍ മുസ്ലീകള്‍ക്ക്. ആവശ്യത്തിന് മരുന്നോ ഭക്ഷണമോ താമസിക്കാന്‍ കൂരകളോ ഇവര്‍ക്കില്ല. രണ്ടും മൂന്നും ദിവസമായി പലരും ഭക്ഷണം കഴിച്ചിട്ട്.

 

പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തിപ്പട എന്ന് പറഞ്ഞതുപോലാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ സ്ഥിതി. ബുദ്ധ തീവ്രവാദികളുടേയും സൈന്യത്തിന്റേയും കൊടും ക്രൂരതകളില്‍ നിന്ന് രക്ഷ തേടിയാണ് ഇവര്‍ കാടും മേടും താണ്ടി ബംഗ്ലാദേശിലെത്തിയത്. ഇവിടെയിത്തിയിട്ട് ഇതുവരെയും ഭക്ഷണം കഴിച്ചിട്ടില്ലാത്തവരുണ്ടെന്ന് അറിയുമ്പോഴാണ് ബംഗ്ലാദേശിലെ അഭയാര്‍ഥി ജീവിതത്തിന്റെ യഥാര്‍ഥ മുഖം വ്യക്തമാകുന്നത്.


യുഎന്‍ കണക്കു പ്രകാരം മൂന്ന് ലക്ഷത്തിലധികം അഭയാര്‍ഥികളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ മാത്രം അഭയം തേടി ബംഗ്ലാദേശിലെത്തിയത്. ബുദ്ധ തീവ്രവാദികളുടെ കൊടും ക്രൂരതകളില്‍ നിന്നും സൈനികരുടെ തോക്കിന്‍ മുനയില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ടെങ്കിലും വിശപ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇവര്‍. സന്നദ്ധ സംഘടനകള്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിലും അതൊന്നും എവിടെയും എത്തിയിട്ടില്ല.

ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നറിഞ്ഞ് മൂന്ന് തവണയാണ് ഇദ്ദേഹംഓടി വന്നത് . ഇത്തവണയാണ് ഒരുപൊതി ഭക്ഷണം ലഭിച്ചത്. അത് കുടുംബത്തിലെ എട്ടുപേര്‍ ഒന്നിച്ച് കഴിച്ചു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലാത്ത എട്ടുപേര്‍ക്ക് കിട്ടുന്ന ഒറ്റപ്പൊതി കൊണ്ട് എന്തു ചെയ്യാനാണ് എന്നാണ് റഹീമുല്ല ചോദിക്കുന്നത്. തുര്‍ക്കിയുടേയും മലേഷ്യയുടേയും സഹായങ്ങള്‍ കൂടി ലഭ്യമാകുന്നതോടെസ്ഥിതിഗതികളില്‍ മാറ്റമുണ്ടാകുനമെന്ന പ്രതീകഷയിലാണ് അഭയാര്‍ഥികള്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം