രോ​ഹ​ൻ ബൊ​പ്പ​ണ്ണ സ​ഖ്യം പു​റ​ത്താ​യി

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണ്‍ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ നി​ന്ന് ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ സ​ഖ്യം പു​റ​ത്താ​യി. ക്വാ​ർ​ട്ട​റി​ൽ ബൊ​പ്പ​ണ്ണ- കാ​ന​ഡ​യു​ടെ ഗ​ബ്രി​യേ​ല ഡ​ബ്രോ​വ്സ്കി സ​ഖ്യം നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഫി​ൻ​ല​ൻ​ഡി​ന്‍റെ ഹെ​ന്‍‌​റി കോ​ന്‍റി​ന​ൻ-​ബ്രി​ട്ട​ന്‍റെ ഹെ​ദ​ർ വാ​ട്സ​ൺ സ​ഖ്യ​ത്തോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ആ​ദ്യ സെ​റ്റ് നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു ബൊ​പ്പ​ണ്ണ സ​ഖ്യ​ത്തി​ന്‍റെ തോ​ൽ​വി. സ്കോ​ർ: 7-6, 4-6, 5-7.

ബൊ​പ്പ​ണ്ണ​യു​ടെ പു​റ​ത്താ​ക​ലോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ലെ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ചു. നേ​ര​ത്തെ, ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ ഉ​ൾ​പ്പെ​ടു​ന്ന സ​ഖ്യ​വും കോ​ന്‍റി​ന​ൻ-​ഹെ​ദ​ർ സ​ഖ്യ​ത്തോ​ട് തോ​റ്റു പു​റ​ത്താ​യി​രു​ന്നു. സാ​നി​യ​യും ക്രൊ​യേ​ഷ്യ​ൻ കൂ​ട്ടു​കാ​ര​ൻ ഇ​വാ​ൻ ഡോ​ഡി​ഗും 7-6, 6-4 എ​ന്ന സ്കോ​റി​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം