റോബിൻ ഉത്തപ്പ കേരളത്തിന് വേണ്ടി കളിക്കുന്നു

ബംഗളൂരു: കർണാടകയുടെ സ്റ്റാർ ബാറ്റ്സ്മാൻ റോബിൻ ഉത്തപ്പ അടുത്ത രഞ്ജി സീസണിൽ കേരളത്തിന് വേണ്ടി കളിക്കും. മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാനുള്ള എൻഒസി താരത്തിന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ കൈമാറി. ഇതോടെയാണ് ഉത്തപ്പയുടെ കേരള രഞ്ജി ടീം പ്രവേശനത്തിന് വഴിതെളിഞ്ഞത്.

ഉത്തപ്പ കൂടുതൽ അവസരങ്ങൾക്ക് വേണ്ടിയാണ് കർണാടകം വിട്ടത്. ഉത്തപ്പ ടീം വിടാതിരിക്കാൻ നിരവധി ചർച്ചകൾ കർണാടക ക്രിക്കറ്റ് അസോസിയേഷൻ നടത്തിയിരുന്നു. എന്നാൽ കൂടുതൽ അവസരങ്ങൾക്കായി ടീം മാറാൻ അവസരം നൽകണമെന്ന താരത്തിന്‍റെ ആവശ്യം അസോസിയേഷൻ ഒടുവിൽ അംഗീകരിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം