അമല പോളുമായുള്ള വിവാഹമോചന വാര്‍ത്ത; വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ് വിജയ്‌

amala paulകൊച്ചി: സിനിമാരംഗത്തും ദേശീയമാധ്യമങ്ങളിലടക്കം ഏറെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു അമല പോളും എ എല്‍ വിജയ്‌യുമായുള്ള വിവാഹമോചന വാര്‍ത്ത. വാര്‍ത്തയ്ക്ക് പ്രതികരണവുമായി വിജയ്‌ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹശേഷമുള്ള അമലയുടെ സിനിമാ മോഹമാണ് ബന്ധത്തിന് വിള്ളല്‍ വീഴാന്‍ കാരണമെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിവാഹത്തിന് ശേഷം അമല തുടര്‍ച്ചയായി ചിത്രങ്ങളില്‍ കരാര്‍ ഒപ്പിടുകയായിരുന്നു. ഇത് വിജയ്‌യുടെ മാതാപിതാക്കളെ അസ്വസ്ഥരാക്കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല അമലയുടെയും വിജയ്‌യുടെയും ജീവിതരീതിയിലും ഒത്തൊരുമ ഇല്ലായിരുന്നെന്നും അടുത്തസുഹൃത്തുക്കളും വ്യക്തമാക്കി.

ഈ വിഷയത്തില്‍ വിജയ്‌ പ്രതികരിക്കുന്നതിങ്ങനെ… ഇപ്പോള്‍ ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കുടുംബങ്ങള്‍ ഇതില്‍ ബന്ധപ്പെട്ട് കിടക്കുന്നു. എന്തുതന്നെ ആയാലും ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ട് പോകും. വിജയ് പറയുന്നു. എന്നാല്‍ അമല പോള്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറാല്ല.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. ജൂണ്‍ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം.മലയാളത്തിലെ പ്രമുഖ നടനുമായുള്ള അടുപ്പമാണ് വേര്‍പിരിയലിന് കാരണം എന്നും സംസാരമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം