ഉഗാണ്ടയില്‍ ഷൂട്ടിങ്ങിന് പോയപ്പോള്‍ ഉണ്ടാവാത്തത്രയും പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു ആലപ്പുഴയില്‍ സംഭവിച്ചത്; അന്ന്‍ ആ ഹോട്ടല്‍ മുറിക്കുള്ളില്‍ നടന്നത് മറക്കാനാവില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമാ കല്ലിങ്കല്‍

കൊച്ചി: ഉഗാണ്ടയില്‍ ഷൂട്ടിങ്ങിന് പോയപ്പോള്‍ ഉണ്ടാവാത്തത്രയും പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു ആലപ്പുഴയില്‍ അന്ന്‍ ആ ഹോട്ടല്‍ മുറിക്കുള്ളില്‍ സംഭവിച്ചത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമാ കല്ലിങ്കല്‍. പുറത്തേക്ക് പോകുന്നതിനേക്കാള്‍ പേടിയാണ് നമ്മുടെ കേരളത്തില്‍ ഷൂട്ടിങ്ങിനായി സഞ്ചരിക്കുമ്പോള്‍.അന്ന്‍ ആ രാത്രി ഹോട്ടല്‍ മുറിക്കുള്ളില്‍ സംഭവിച്ചത് ഇപ്പോഴും വിശ്വസിക്കാന്‍ ആവുന്നില്ല.നമ്മുടെ കേരളത്തിലെ ആള്‍ക്കാര്‍ ഇത്രയ്ക്ക് അതപതിച്ചോ എന്നും റിമ ചോദിക്കുന്നു.

ഉഗാണ്ടയിലേക്കുളള യാത്ര ഇപ്പോഴും തന്നെ അദ്ഭുതപ്പെടുത്താറുണ്ട്. ദാരിദ്രവും ആഭ്യന്തര പ്രശ്‌നങ്ങളും അടക്കം ഒരുപാട് കുഴപ്പങ്ങളുളള നാട്. പക്ഷേ ആ നാട്ടുകാര്‍ സ്ത്രീകളോട് കാണിക്കുന്ന ആദരവും ഇടപെടലുകളും കണ്ടുപഠിക്കേണ്ടതാണ്. അവര്‍ക്ക് ഇഷ്ടമുളള തരം വസ്ത്രങ്ങള്‍ ധരിക്കുന്നു. വളരെ സ്വതന്ത്ര്യമായി യാത്രകള്‍ ചെയ്യുന്നു. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുളളത്ര ടെന്‍ഷന്‍ അവിടുളളവര്‍ക്കില്ല എന്നുതോന്നിയിട്ടുണ്ട്. തുറിച്ച് നോട്ടങ്ങള്‍ പോലുമില്ലെന്നും റിമ പറയുന്നു. വനിതാ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് റിമ തന്‍റെ  അനുഭവം പങ്കുവച്ചത്.

ഉഗാണ്ടയില്‍ ഷൂട്ടിങ്ങ് കാണാന്‍ വന്നവര്‍ അവിടെവെച്ച് തന്നെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് കണ്ടു. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും ഒരുപാട് ഉയര്‍ന്നു എന്നുവിശ്വസിക്കുന്ന നമ്മുടെ നാട്ടില്‍ യാത്രയ്ക്കിടയിലോ പൊതുനിരത്തിലോ കുഞ്ഞിന് മുലയൂട്ടാന്‍ ഒരമ്മ പെടുന്ന കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്നും റിമ പറഞ്ഞു .

കഴിഞ്ഞ മാസം ആലപ്പുഴയില്‍ സിനിമാ ഷൂട്ടിങ്ങിനായി പോയ ദിവസം ഓര്‍ക്കുമ്പോള്‍ പേടി തോന്നുവെന്ന് റിമ. ആദ്യദിവസം ഷൂട്ട് കഴിഞ്ഞ് രാത്രി ഹോട്ടലിലെത്തി. സുരക്ഷിതമായ സ്ഥലം. മറ്റ് കുഴപ്പങ്ങളൊന്നുമില്ല. വെളുപ്പിന് എന്തോ ശബ്ദംകേട്ടു താന്‍  ഞെട്ടിയെഴുന്നേറ്റു. മുറിയില്‍ ആരോ നില്‍ക്കുന്നു.ഉറക്കെ ഒച്ചവെച്ചപ്പോള്‍ അയാള്‍ ഓടിപ്പുറത്തിറങ്ങിപ്പോയി. വാതിലിന് ഇലക്ട്രോണിക് ലോക്കാണ്. അകത്ത് കുറ്റിയില്ല. മുറിക്ക് പുറത്ത് നിന്നും തുറക്കണമെങ്കില്‍ താക്കോല്‍വേണം. അതുകൊണ്ടു തന്നെ ഹോട്ടല്‍ ജീവനക്കാരനായിരിക്കുമെന്ന് ഉറപ്പാണ്. വൈകിട്ട് ഹോട്ടല്‍മുറിയിലേക്ക് ബാഗുമായി വന്നയാളെ തനിക്ക്  സംശയം തോന്നിയിരുന്നു. വലിയ പ്രായമോന്നുമില്ലാത്ത ഒരു പയ്യനായിരുന്നു അത്.  ബാഗുമായി ലിഫ്റ്റില്‍ കയറിയപ്പോള്‍ തന്നെ പെരുമാറ്റം ശരിയല്ല എന്നു തോന്നിയെന്നും റിമ പറയുന്നു. അവന്‍ വിറയ്ക്കുകയോ അസ്വസ്ഥതപ്പെടുകയോ ഒക്കെ ചെയ്തിരുന്നു.

ഒടുവില്‍ ആ പയ്യന്‍ തന്നെയാണ് മുറിയില്‍ കയറിയതെന്ന് മനസിലായി . ഹോട്ടലിലെ മാസ്റ്റര്‍ കീ ഉപയോഗിച്ചാണ് അവന്‍ വാതില്‍ തുറന്നത്. കേസ് രജിസ്റ്റര്‍ ചെയ്തു. അവന്റെ അച്ഛനും അമ്മയും വന്ന് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ ആത്മഹത്യ ചെയ്യുകയെ വഴിയുളളൂ എന്നും പറഞ്ഞു. പക്ഷേ താന്‍ കേസില്‍ നിന്നും പിന്മാറിയാല്‍ അവന്‍ മറ്റൊരു പെണ്‍കുട്ടിക്ക് നേരെ തിരിയില്ല എന്നുറപ്പിച്ച് പറയാനാകുമോ?. അതുകൊണ്ട് തന്നെ ആ കേസില്‍ നിന്നും താന്‍ പിന്മാറാതെ നിന്നെന്നും  റിമ വ്യക്തമാക്കുന്നു.

നമ്മുടെ പെണ്‍കുട്ടികളെ കരാട്ടെ പഠിപ്പിക്കുന്നതിന് പകരം അവരെ തന്റേടമുളളവരാക്കുകയാണ് വേണ്ടതെന്ന് നടി റിമ കല്ലിങ്കല്‍. സ്ത്രീകളെ ആദരിക്കുന്ന അവര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാവുന്ന ഒരു നാട് പെട്ടെന്നുണ്ടാകുമെന്ന് പറയാനാകില്ല. അവരെ പ്രതികരിക്കാനും ജീവിതത്തിലുണ്ടാകുന്ന ഏത് പ്രതിസന്ധിയെയും നേരിടാനായി പഠിപ്പിക്കുകയുമാണ് ചെയ്യേണ്ടതെന്നും  റിമ കല്ലിങ്കല്‍  മാഗസിനിലൂടെ  പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം