റിഫാന റിയാദിന്‍റെയും ഹനീഷിന്‍റെയും പ്രണയ കഥ ഇനി ചരിത്രമാണ്

ആലപ്പുഴ: റിഫാന റിയാദിന്‍റെയും എച്ച്. ഹനീഷിന്‍റെയും പ്രണയ കഥ ഇനി ചരിത്രമാണ്. പ്രണയിച്ചു വിവാഹം കഴിച്ചതിനു ആരും കൊല ചെയ്യപ്പെട്ട കെവിന്‍റെ മരണത്തിന്‍റെ അലയൊലികള്‍ അടങ്ങും മുന്‍പ് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം ഒരു സുപ്രധാന വിധിപറയുകയുണ്ടായി.

19 കാരിയായ പെണ്‍കുട്ടിക്കും 18 കാരനായ ആണ്‍കുട്ടിക്കും ഒരുമിച്ചു ജീവിക്കാം എന്നതായിരുന്നു ആ വിധി.പരസ്പരസമ്മതത്തോടെ ഒരുമിച്ച് കഴിയുന്നതിന് വിവാഹപ്രായം തികയണമെന്ന വ്യവസ്ഥ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.ഹൈക്കോടതി വിധിയില്‍ സഫലമായത് ഹനീഷിന്റേയും റിഫാന്റേയും ഒരുമിച്ച് ജീവിക്കാനുള്ള സ്വപ്‌നങ്ങളാണ്

ആലപ്പുഴക്കാരായ റിഫാന റിയാദിന്റെയും എച്ച്. ഹനീഷിന്റെയും പ്രണയ കഥ ഇനി ചരിത്രമാണ്. ഇരുവരെയും പിരിക്കാൻ ഇനിയാർക്കുമാകില്ല. പ്രതിസന്ധികളും സമ്മർദ്ദങ്ങളും അതിജീവിച്ച് ജീവിത വഴിയിൽ മുന്നോട്ട് പോവുകയാണ് ആലപ്പുഴയിലെ ഈ യുവ പ്രണയിതാക്കൾ.

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴക്കടുത്ത് പതിയൻകാമുറി സ്വദേശിയാണ് ഹനീഷിന്റെ. റിഫാന ആലപ്പുഴ നഗരത്തിലുള്ള സക്കറിയ ബസാറിലും. ആലപ്പുഴ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ പതിനൊന്നാംക്ലാസിൽ പഠിക്കുന്ന കാലത്താണ് രണ്ടുപേരും തമ്മിൽ പ്രണയത്തിലായത്.

തീവ്രമായ പ്രണയം. പക്ഷേ ഇരുവരുടെയും പ്രണയത്തെ ആരും അംഗീകരിച്ചില്ല. കുട്ടിക്കളിയായി കണ്ട് വേർപിരിക്കാൻ ശ്രമിച്ചു. ഒടുവിൽ ഇരുവരും ഒളിച്ചോടി.

ഏപ്രിലാണ് രണ്ടുപേരും ഒളിച്ചോടിയത്. റിഫാനയുടെ മാതാപിതാക്കൾ ആലപ്പുഴ പൊലീസിൽ മകളെ കാണാനില്ലെന്ന് പരാതി കൊടുത്തു. രണ്ടുപേരെയും ഏപ്രിൽ 22ന് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. രണ്ടുപേരും ഒരുമിച്ച് താമസിക്കാൻ കോടതി ഉത്തരവായി. എന്നാൽ റിഫാനയുടെ കടുംബം ഇത് അംഗീകരിച്ചില്ല.

Loading...