ദേശീയ അവാര്‍ഡ്; ജൂറിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി റസൂല്‍ പൂക്കുട്ടി

ന്യൂഡല്‍ഹി: ദേശീയ അവാര്‍ഡ് ജൂറിയെ രൂക്ഷമായി വിമര്‍ശിച്ച് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ജൂറിയില്‍ അല്‍പ്പം ജ്ഞാനമുള്ള സാങ്കേതിക പ്രവര്‍ത്തകരെ കൂടിഉള്‍പ്പെടുത്തണമായിരുന്നെന്നും ഓഡിയോ എക്യുപ്‌മെന്റ് ജീവിതത്തില്‍ കൈകൊണ്ട് തൊട്ടിട്ടില്ലാത്ത ഒരാള്‍ക്ക് ഈ വര്‍ഷത്തെ മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്‌കാരം കൊടുത്തതില്‍ ലജ്ജിക്കുന്നതായും അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

‘സൗണ്ട് ക്യാമറയില്‍ തന്നെ റെക്കോര്‍ഡ് ചെയ്തിട്ട് കാര്യമൊന്നുമില്ല. സ്റ്റുഡിയോയില്‍ ഇവയെല്ലാം റീക്രിയേറ്റ് ചെയ്യേണ്ടതായി വരും. ഉദാഹരണത്തിന് മഴയുടെ ശബ്ദം , കാറ്റ് അങ്ങനെ പശ്ചാത്തലത്തിലുള്ളതെന്തും. അതൊക്കെ വളരെ സൂ്ക്ഷ്മമായ സൗണ്ട് ഡിസൈനിങിലൂടെയാണ് നിര്‍മ്മിക്കുക. എന്നാല്‍ ്അവാര്‍ഡ് കിട്ടുന്നതോ ഓഡിയോഗ്രഫിക്കും ഇതെങ്ങനെ ശരിയാകും റസൂല്‍ ട്വീറ്റില്‍ കുറിച്ചു.

മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാര പ്രഖ്യാപനം കേട്ടപ്പോഴാണ് തനിക്ക് ഇങ്ങനെ പറയാന്‍ തോന്നിയതെന്നും സൗണ്ട് ഡിസൈനറുടെയും സൗണ്ട് റെക്കോഡിസ്റ്റിന്റെയും ജോലി എന്താണെന്ന് മനസ്സിലാക്കുന്നതില്‍ ജൂറി പരാജയപ്പെട്ടുവെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

വില്ലേജ് റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിന് മല്ലിക ദാസിനാണ് മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച സൗണ്ട് ഡിസൈനര്‍ക്കുള്ള പുരസ്‌കാരം റസൂല്‍ പൂക്കുട്ടി- ഐ.എഫ്.എഫ്.എ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് ജേതാവായ സനല്‍ ജോര്‍ജിന് ലഭിച്ചത് താന്‍ സന്തോഷത്തോടെ പങ്കുവയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം