എന്തൊരു ദുരന്തമാടോ സംഘി മലരേ നീ…ഫെയ്സ്ബുക്കില്‍ അധിക്ഷേപിച്ചയാള്‍ക്ക് രശ്മി ആര്‍ നായര്‍ നല്‍കിയ മറുപടി

അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ രശ്മി ആര്‍ നായര്‍ കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനത്തില്‍ ചെയ്ത പോസ്റ്റിനു താഴെ അധിക്ഷേപിച്ചയാള്‍ക്ക് രശ്മി നകിയ മറുപടി ഇങ്ങനെയായിരുന്നു.’എന്തൊരു ദുരന്തമാടാ സംഘി മലരേ നീ-മറുപടി എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. ഒറ്റെരെപ്പേര്‍ ഇതിനെ അനുകൂലിച്ചും മറ്റുചിലരാകട്ടെ തെറി വിളിച്ചും പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രശ്മി അടുത്തിടെയാണ് പുറത്ത് ഇറങ്ങിയത്‌.

ഫെയ്സ്ബുക്ക് പോസ്റ്റ്‌ കാണാം

പ്രൊഫൈൽ പിക്ചർ മാറ്റി രാജ്യസ്നേഹം പ്രകടിപ്പിക്കാനൊന്നും ഉദ്ദേശമില്ലാത്തതു കൊണ്ട് പറയാനുള്ളതങ്ങു പറഞ്ഞേക്കാം.

പാതിവെന്ത ഒരു ജനതയ്ക്ക് ലഭിച്ച മട്ടൻ ബിരിയാണിയാണ് ഇന്ത്യൻ ഭരണഘടന. വർഷം 66 കഴിഞ്ഞിട്ടും ആ ബിരിയാണി കഴിക്കാനുള്ള വേവ് ഈ ജനതക്കായിട്ടില്ല എന്നത് വേദനാജനകമാണ്. റേഷൻ വിഹിതത്തെ കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൺ പോകുന്നത് കാണുമ്പോൾ മനയ്ക്കലെ അരി തീർന്നതിനു നാടുവാഴിയെ മുഖം കാണിക്കാൻ പോകുന്ന കാരണവരെ ഓർമ്മവരുന്ന മാനസികാവസ്ഥ ഉള്ളത് സംഘികൾക്ക് മാത്രമല്ല ഇവിടുത്തെ പൊതുബോധം അത്തരത്തിലാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസം എന്താണെന്നൊക്കെ പൊതുബോധം മനസിലാക്കാൻ ഇനിയും ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടി വരും. “കാശ് നൽകാതെ “ സർക്കാരിൽ നിന്നും ലഭിക്കുന്ന സേവനങ്ങളും ഉൽപ്പന്നങ്ങളും സൗജന്യവും ഔദാര്യവും അല്ല അവകാശങ്ങൾ ആണെന്ന് ഈ ജനത മനസിലാക്കിഎടുക്കാൻ കാലങ്ങളെടുക്കും.

ഇന്ത്യ എന്നത് പൊളിറ്റിക്കലി 1950 ജനുവരി 26 ന് നിലവിൽവന്ന ഭരണഘടനയാൽ മാത്രം നിർവചിക്കപ്പെട്ടിട്ടുള്ള ഒരു പരമാധികാര രാഷ്ട്രമാണ് മറ്റൊരു തരത്തിൽ പറഞ്ഞാൽ സാങ്കേതികമായി ഈ ഭരണഘടന നടപ്പിലാക്കാനുള്ള ഒരു സംവിധാനം മാത്രമാണ് ഇന്ത്യ എന്ന രാഷ്ട്രം. സർക്കാരും പോലീസും പട്ടാളവും ഒക്കെ അത് നടപ്പിലാക്കാൻ വേണ്ടി ഭരഘടന സ്വയം വിഭാവനം ചെയ്തു പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങൾ മാത്രം. ആത്യന്തികമായി രാജ്യ സ്നേഹവും ദേശഭക്തിയുമൊക്കെ എത്തി നിൽക്കേണ്ടതും ആ “വിഗ്രഹത്തിലാണ് “ അല്ലാതെ ഇടയിലുള്ള പൂജാരിമാരിലല്ല.

നെഹ്രുവിനു ശേഷം ജനാധിപത്യ സോഷ്യലിസ്റ് മൂല്യങ്ങൾക്ക് വലിയ വിലയൊന്നും നൽകാത്ത ഒരു കൂട്ടം ഭരണാധികാരികളിൽ കൂടി കൈമാറി വന്നപ്പോളും അതിൽ ജനസംഘവും ഇന്ദിരയും ബിജെപി യും ഒക്കെ ഉള്ളപ്പോഴും ഈ രാജ്യത്തെ ഇങ്ങനെ പൊതിഞ്ഞു സംരക്ഷിച്ചു പിടിച്ചത് അംബേദ്‌കർ വിഭാവനം ചെയ്ത ആ വിശുദ്ധ പുസ്തകമാണ്. 31% വോട്ട് മാത്രം നേടിയ പാർട്ടിയെ മുഴുവൻ പേരുടെയും സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നതും ലോകത്തിലെ തന്നെ ഏറ്റവും വലിയ എഴുതപ്പെട്ട ആ ഭണഘടനയാണ്. ⅔ ഭൂരിപക്ഷം നേടി ലോക്സഭയിൽ എത്തിയിട്ടും 56ഇഞ്ച്‌ നെഞ്ചുമായി മോഡിക്ക് ഈ രാഷ്ട്രത്തിന്റെ മൂല്യങ്ങളെ ഒന്ന് സ്പർശിക്കാൻ പോലും കഴിയാത്തത് ഇതേ ഭരണഘടന നൽകുന്ന കെട്ടുറപ്പ്കൊണ്ടാണ്.

ഇനി “ദേശസ്നേഹികളായ” സംഘികളോട്, നിങ്ങൾ പിന്തുടരുന്ന ആശയങ്ങളുടെ എല്ലാം എതിർ വാദങ്ങൾ കാണാൻ നിങ്ങൾ കമ്മ്യൂണിസ്റ്റ് മാന്യുഫെസ്റോ ഒന്നും പരത്തണ്ട ഇന്ത്യൻ ഭരഘടന എടുത്തു വായിച്ച് നോക്കിയാൽ മതി. അന്ധവിശ്വാസത്തിനെതിരെയും ശാസ്ത്രബോധം വളർത്താനും പ്രവർത്തിക്കേണ്ടത് ഒരു പൗരന്റെ കടമയായി പറയുന്നുണ്ട് അതിൽ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് അത് സംസാരിക്കുന്നുണ്ട്. സ്ത്രീകളുടെ സമത്വത്തെകുറിച്ച് അത് വാചാലമാകുന്നുണ്ട്. സഹിഷ്ണുതയാണ് അത് പഠിപ്പിക്കാൻ ശ്രമിക്കുന്നത്. അതൊന്നെടുത്തു വായിച്ച് നോക്കിയാൽ മറ്റുള്ളവരോട് പാകിസ്ഥാനിൽ പോകാൻ പറയുന്ന നിങ്ങൾ ഇവിടെ ജീവിക്കാൻ യോഗ്യരാണോ എന്ന് സ്വയം സംശയം തോന്നും. ദേശീയഗാനം കേൾക്കുമ്പോൾ രോമം എഴുന്നേറ്റു നിന്നതുകൊണ്ടോ പട്ടാളക്കാരനു സല്യൂട്ട് അടിച്ചത് കൊണ്ടോ നാഴിയ്ക്കു നാൽപ്പതുവട്ടം ഭാരത് മാതാ കീ വിളിച്ചത് കൊണ്ടോ ഒന്നും രാജ്യസ്നേഹി ആകില്ല അതിനു മിനിമം ഈ രാജ്യം എന്ന സംവിധാനം എന്താണെന്ന് മനസിലാക്കണം, അത് മനസിലാക്കിയാൽ നിങ്ങൾക്കൊരിക്കലും അതിനെ സ്നേഹിക്കാൻ കഴിയുമെന്നു തോനുന്നില്ല. 1986ലെ ബിജോയ്‌ ഇമ്മാനുവേൽ, ദേശീയ ഗാന കേസിൽ സുപ്രീം കോടതി പറഞ്ഞത് ഓർമിപ്പിച്ചങ്ങു നിർത്തിയേക്കാം.
Our tradition teaches tolerance
Our philosophy preaches tolerance
Our constitution practices tolerance
Let us not dilute it .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം