വളര്‍ച്ചാനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. ഇതോടെ റിപോ നിരക്ക് 6 ശതമാനവും സിആര്‍ആര്‍ നിരക്ക് 4 ശതമാനവുമായി തുടരും.

 

 

 

 

എന്നാല്‍, സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി നിരക്കില്‍ (എസ്എല്‍ആര്‍) 50 ബേസിസ് പോയിന്റ് കുറച്ച് 19.5 ശതമാനമാക്കി. ഇത് ഒക്ടോബര്‍ 14 മുതല്‍ നിലവില്‍വരും. രാജ്യത്തെ വളര്‍ച്ചാനിരക്ക് 6.7 ശതമാനമായി കുറയുമെന്നാണ് ആര്‍ബിഐ പ്രവചനം. സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുമെന്ന പ്രവചനത്തിലൂടെ രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാണെന്ന് സമ്മതിക്കുകയാണ് റിസര്‍വ് ബാങ്ക്.

 

 

 

 

കേന്ദ്ര സര്‍ക്കാരും വ്യവസായ കൂട്ടായ്മകളും നിരക്ക് കുറയ്ക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍, നാണ്യപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായില്ല. നാണ്യപ്പെരുപ്പ നിരക്ക് ആഗസ്തില്‍ 3.36 ശതമാനമായി ഉയര്‍ന്നു. ഒക്ടോബര്‍-മാര്‍ച്ച് മാസങ്ങളില്‍ ഇത് 4.6 ശതമാനം വരെ ഉയരാനുള്ള സാധ്യതയാണുള്ളത്. ചില്ലറവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആഗസ്തില്‍ 3.36 ശതമാനമായി ഉയര്‍ന്നിരുന്നു.

 

 

ജൂലൈയില്‍ ഇത് 2.36 ശതമാനമായിരുന്നു. പഴം-പച്ചക്കറി വിലകള്‍ ഉയരുന്നതാണ് വിലക്കയറ്റത്തിനു കാരണം. ഇന്ധനവില കൂടി ഉയരുന്ന സാഹചര്യത്തില്‍ വരുംമാസങ്ങളില്‍ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധനങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം വര്‍ധി ക്കുമെന്നാണ് സൂചനകള്‍. നടപ്പുവര്‍ഷം നാണയപ്പെരുപ്പം നാലു ശതമാനത്തിനു താഴെയാക്കി നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്‍റെ ലക്ഷ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം