പലിശനിരക്കുകളില്‍ മാറ്റമില്ലാതെ റിസർവ് ബാങ്കിന്‍റെ പുതിയ വായ്പാനയം

By | Wednesday December 7th, 2016

Reserve-Bank-of-India-Recruitment-Notification-2015-01മുംബൈ:പലിശനിരക്കുകളില്‍ മാറ്റമില്ലാതെ  റിസർവ് ബാങ്കിന്‍റെ പുതിയ വായ്പാനയം. കറൻസി പിൻവലിക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയമാണ് പ്രഖ്യാപിച്ചത്. റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിനു ശേഷമാണ് വായ്പാനയം പ്രഖ്യാപിച്ചത്. ഇതുപ്രകാരം കരുതൽ ധനാനുപാതം നാലു ശതമാനമായും ബാങ്കുകൾക്കുള്ള ഹ്രസ്വകാല അടിയന്തര വായ്പയുടെ നിരക്കായ റീപോ 6.25 ശതമാനമായും ബാങ്കുകളുടെ മിച്ചം പണം സൂക്ഷിക്കുന്നതിനു നല്കുന്ന റിവേഴ്സ് റീപോ നിരക്ക് 5.75 ആയും തുടരും. റീപോ 6.25 ശതമാനത്തിൽനിന്ന് ആറു ശതമാനമാക്കും എന്നായിരുന്നു പ്രതീക്ഷ. റിവേഴ്സ് റീപോ 5.5 ശതമാനമായി കുറയ്ക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. ഡോ. ഉർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണറായ ശേഷമുള്ള രണ്ടാമത്തെ പണനയ അവലോകനമായിരുന്നു ഇത്. ഒക്ടോബറിലെ അവലോകനത്തിൽ റീപോ കാൽ ശതമാനം കുറച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം