മമ്മൂട്ടി ഓട്ടോറിക്ഷപോലെയെന്നും മോഹന്‍ലാല്‍ ആഡംബര കാറുമെന്ന് സംവിധായകന്‍ രഞ്ജിത്ത്

മമ്മൂട്ടി ഓട്ടോറിക്ഷപോലെയെന്നും മോഹന്‍ലാല്‍  ആഡംബര കാറുമെന്ന് സംവിധായകന്‍ രഞ്ജിത്ത് . പ്രിയം മംമൂക്കയോട് തന്നെ .അതിന് പറയുന്ന കാരണമോ ഇതാ..

ഒരു അഭിമുഖത്തിലാണ് രഞ്ജിത്ത് ഇരു താരങ്ങളെയും കുറിച്ച് പറയുന്നത്. ഞാന്‍ മമ്മൂട്ടിയെ ഒരു ഓട്ടോറിക്ഷയായിട്ടും മോഹന്‍ലാലിനെ സര്‍വ്വ സൗകര്യങ്ങളുമുള്ള ഒരു ആഡംബര കാറുമായിട്ട് താരതമ്യം ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നത്  രഞ്ജിത്ത് പറയുന്നു. ആഡംബര കാറിനെ നമുക്കിഷ്ടമുള്ള രീതിയില്‍ ഇഷ്ടമുള്ള വഴിയിലൂടെ ഡ്രൈവ് ചെയ്യുക അസാധ്യമാണ്. അതങ്ങനെ ഗട്ടറുകള്‍ ഒന്നുമില്ലാത്ത ഹൈവേയിലൂടെ ഒരേ റൂട്ടില്‍ ഓടിക്കൊണ്ടിരിയ്ക്കും. ഇടയ്‌ക്കൊരു ഊടുവഴി വന്നാല്‍ ആ വഴിയിലൂടെ തിരിച്ചുവിടാന്‍ പറ്റില്ല. അങ്ങനെ തിരിച്ചുവിട്ടാല്‍ വഴിയില്‍ കിടക്കും. എന്നാല്‍ ഓട്ടോറിക്ഷയാകട്ടെ ഹൈവേയിലൂടെയും വേണ്ടി വന്നാല്‍ ഊടുവഴികളിലൂടെയും സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തും. നമുക്ക് ഓടിക്കുകയോ തിരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാം. ട്രാഫിക്കൊന്നും അവന് പ്രശ്‌നമല്ല. ഒരേ വഴിയിലൂടെ ഒരുപോലെ സഞ്ചരിയ്ക്കുന്ന ആഡംബര കാറിനെക്കാള്‍ എനിക്കിഷ്ടം നമുക്കിഷ്ടമുള്ള വഴിയിലൂടെ നമ്മുടെ ഇഷ്ടത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഓട്ടോറിക്ഷ തന്നെയാണ് രഞ്ജിത്ത് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം