മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നതിനെ കുറിച്ച് രമ്യ നമ്പീശന്‍ തുറന്നുപറയുന്നു

മലയാള സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നുവെന്ന പരാതിയുമായി നടി രമ്യാ നമ്പീശന്‍. “സൈഗാള്‍ പാടുകയാണ് എന്ന മലയാള ചിത്രത്തില്‍ 2015 ലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. പിന്നീട് നല്ല ഓഫറുകളൊന്നും മലയാളത്തില്‍ നിന്നും എനിക്ക് ലഭിച്ചില്ല. ആരെയും കുറ്റപ്പെടുത്താനോ പഴിചാരാനോ എനിക്ക് താല്‍പര്യമില്ല. എന്നാല്‍ തമിഴ് സിനിമാഫീല്‍ഡ് അങ്ങനെയല്ല, അവിടെ ചുവടുറപ്പിച്ചവരെ അവിടെ നിന്ന് മാറ്റിനിര്‍ത്തില്ല. ഞാന്‍ തമിഴ് സിനിമയില്‍ സജീവമായതിനാല്‍ അഭിനയിക്കാതെ മാറിനില്‍ക്കേണ്ടി വന്നില്ല. എത്രയോ നായികമാര്‍ അവസരങ്ങളില്ലാതെ മാറിനില്‍ക്കുന്നുണ്ട്. എന്നാല്‍ തമിഴ്, കന്നട ചിത്രങ്ങളില്‍ അവസരങ്ങളുള്ള ഞങ്ങള്‍ക്ക് മലയാളത്തില്‍നിന്ന് അവസരമില്ലാത്തതിന്റെ കാരണം മനസ്സിലാകുന്നില്ല.”മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി.

മലയാള സിനിമയില്‍ എന്തുകൊണ്ടാണ് നായികാ നിരയിലേക്ക് ഇത്രയും പുതുമുഖങ്ങള്‍ കയറിപ്പറ്റുന്നത്. അതിനു പിന്നിലെ കാര്യം വ്യക്തമാണ്. ഒന്ന് പുതുമുഖങ്ങള്‍ പ്രതിഫലം ഡിമാന്‍ഡ് ചെയ്യില്ല, കിട്ടുന്നത് വാങ്ങി മിണ്ടാതെ പോകും അങ്ങനെ ചെലവ് കുറയ്ക്കാം. അത് നിര്‍മ്മാതാവിന് ലാഭമല്ലേ രമ്യ പറഞ്ഞു.

രണ്ടായിരത്തില്‍ മലയാളസിനിമയില്‍ ബാലതാരമായി തുടക്കമിട്ട് നായികയായി നിറഞ്ഞു നിന്ന താരമായിരുന്നു രമ്യാ നമ്പീശന്‍. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് രമ്യ ചലച്ചിത്ര രംഗത്ത് എത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം