മകന്‍ റിമോട്ട് നല്‍കിയില്ല അമ്മ ജീവനൊടുക്കി

remot1മുംബൈ: മകന്‍ ടിവി റിമോട്ട് നല്‍കാത്തതിനെ തുടര്‍ന്ന് അമ്മ തൂങ്ങി മരിച്ചു. ഷബാന പെര്‍സദെ (38) എന്ന മൂന്ന് മക്കളുടെ അമ്മയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഷബാന ടിവി കാണുമ്പോള്‍ മകന്‍ റിമോട്ട് കൈക്കലാക്കുകയും ക്രിക്കറ്റ് നടക്കുന്ന ചാനല്‍ വെയ്ക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഷബാന മുറിയില്‍ കയറി വാതില്‍ അടച്ചു. ദീര്‍ഘ സമയം കഴിഞ്ഞിട്ടും ഷബാനയെ കാണാതായപ്പോള്‍ മകന്‍ നടത്തിയ തിരച്ചിലിലാണ് അമ്മയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഷബാനയെ സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പോലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം