റിലയന്‍സില്‍ ഒഫറുകളുടെ പെരുമഴ

relianceഓഫറുകളുടെ പെരുമഴയുമായി ഉപഭോക്താക്കളെ പിടിക്കാനൊരുങ്ങി  റിലയന്‍സ്. റിലയന്‍സ് ജിയോ എന്നാണ് ഇതിന്  പേരിട്ടിരിക്കുന്നത്. 1.50 ലക്ഷം കോടിയാണ് ജിയോയുടെ നിക്ഷേപത്തിനായി വകയിരുത്തുന്നത്.പുതിയ ഓഫര്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് 75 ജിബി ഫ്രീ ഡാറ്റയും 4500 മിനിറ്റ് കോളുകളും ലഭിക്കും. നിലവിലെ ഈന്റര്‍നെറ്റിനേക്കാള്‍ 80 ഇരട്ടിവരെ വേഗതയുണ്ടാകുമെന്നും ജിയോ വാഗ്ദാനം ചെയ്യുന്നു.നിലവില്‍ ജിയോ സിം കാര്‍ഡുകള്‍ സ്റ്റോറുകളില്‍ എത്തിക്കഴിഞ്ഞു.  വില്‍പ്പനക്കുള്ള ഓര്‍ഡര്‍ വരുന്നതോടുകൂടി ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാകും. ജിയോ 4ജി സേവനം ഇന്ത്യയിലെ jiഒട്ടുമിക്ക പ്രദേശങ്ങളിലും ലഭ്യമാക്കുമെന്ന് റിലയന്‍സ് സി ഇ ഒ മുകേഷ് അംബാനി പറഞ്ഞു.

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം