യുവതിയെ ഭര്‍തൃവീട്ടുകാര്‍ വേശ്യാലയത്തില്‍ വിറ്റു; ഭര്‍ത്താവിന്‍റെ മരണശേഷം ചെയ്ത ക്രൂരതകള്‍ ഞെട്ടിക്കുന്നത്;

 ഭ​ർ​ത്താ​വ് മ​രി​ച്ച യു​വ​തി​യെ ഭ​ർ​തൃ​വീട്ടുകാര്‍  വേ​ശ്യാ​ല​യ​ത്തി​ൽ വി​റ്റു.    ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യാ​യ സ്ത്രീ​യെ​യാ​ണ് ബ​ന്ധു​ക്ക​ൾ 1.8 ല​ക്ഷം രൂ​പ​യ്ക്കു വേ​ശ്യാ​ല​യ ന​ട​ത്തി​പ്പു​കാ​ര​നു വി​റ്റ​ത്. മാസങ്ങള്‍ക്ക് മുന്പാണ്   ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കിയത്. പിന്നീട് യുവതിയോട് ചെയ്ത ക്രൂരതകള്‍ ഞെട്ടിക്കുന്നത്.

മൂ​ന്നു വ​ർ​ഷം മു​ന്പാ​യി​രു​ന്നു യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്.  ഭര്‍ത്താവിന്റെ മരണ ​ശേ​ഷം സ​മീ​പ​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ അ​റ്റ​ൻ​ഡ​റാ​യി  ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു യുവതി. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ തു​ട​ങ്ങി.ഇയാള്‍ടെ ശല്യം വര്‍ധിച്ചു. ഒ​രാ​ഴ്ച​മു​ന്പ് ഇ​യാ​ൾ യു​വ​തി​യെ ഗുജറാത്തിലെ വീടിനു വേ​ശ്യാ​ല​യ​ത്തി​ൽ വി​ൽ​ക്കാ​ൻ കരാറ് ഉറപ്പിച്ചു വിട്ട്.

യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ഇ​വ​രെ​കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്പോ​ൾ ഭ​ർ​തൃ​വീ​ട്ടു​കാ​ർ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്ന് യു​വ​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ൾ യു​വ​തി​യെ മ​റ്റാ​ർ​ക്കോ വി​റ്റ​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം