ഖത്തറിലെ പ്രമുഖ മലയാളി സംരംഭമായ റീജന്‍സി റീജന്‍സി ഷോപ്പിംഗ് കോംപ്ലക്‌സ് യഥാര്ത്യമായി

 

REGENCY SHOPPING COMPLEXഅമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ മലയാളി സംരംഭമായ റീജന്‍സി ഷോപ്പിംഗ് കോംപ്ലക്‌സ്് ഉമ്മുസലാല്‍ അലി ഏരിയയിലെ വുസൈല്‍ സ്ട്രീറ്റില്‍ ഇന്ന് വൈകുന്നേരം മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലകളിലെ പൗര പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കുമെന്ന് ജനറല്‍ മാനേജര്‍ കെ. അമീറുദ്ധീന്‍ പറഞ്ഞു. ഉമ്മുസലാല്‍ അലിയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന തൊഴിലാളികളേയും കുടുംബങ്ങളേയും മുഖ്യമായും ഉദ്ദേശിക്കുന്ന ഷോപ്പിംഗ് കോംപഌക്‌സ് കുടുംബങ്ങളേയും ബാച്ചിലര്‍മാരേയും ഒരു പോലെ പരിഗണിച്ചാണ് സംവിധാനിച്ചിരിക്കുന്നത്. 1500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപഌക്‌സില്‍ ഭക്ഷ്യ ഭക്ഷ്യേതര ഇനങ്ങള്‍ യഥേഷ്ഠം തെരഞ്ഞെടുക്കുവാനുള്ള സൗകര്യമുണ്ട്. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ പലചരക്ക് വ്യഞ്ജനങ്ങള്‍ക്ക് പുറമേ ഫ്രഷ് മല്‍സ്യം, മാംസം, ഫ്രോസണ്‍ ഭക്ഷ്യ ഇനങ്ങള്‍ തുടങ്ങിയവും പഴങ്ങളും പച്ചക്കറികളുമെല്ലാം മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. ഷോപ്പിംഗ് ആയാസ രഹിതവും സന്തോഷ പ്രദവുമാക്കുന്നതിനുള്ള ശ്രദ്ധയോടെയുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അമീറുദ്ധീന്‍ പറഞ്ഞു.
ഒന്നാം നിലയിലെ വീട്ടുപകരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളും റെഡിമെയിഡ് വസ്ത്രങ്ങളുമൊക്കെ ഏത് തരം ഉപഭോക്താക്കളേയും തൃപ്തിപ്പെടുത്തുവാന്‍ പോന്നവയാണ്. വാച്ച്, മൊബൈല്‍, കണ്ണട, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവയുടെ കൗണ്ടറുകളും വിവിധതരം നട്‌സുകള്‍, ചേക്‌ളേറ്റുകള്‍ എന്നിവയുടെ ശേഖരവും ലോണ്ടറി സൗകര്യവുമാണ് ഈ സ്ഥാപനത്തിന്റെ മറ്റൊരു പ്രത്യേകത. ഫുഡ് കോര്‍ട്ട്, ഉരീദു കൗണ്ടര്‍, എ.ടി. എം. സൗകര്യം, ജെന്റ്‌സ് സലൂണ്‍ തുടങ്ങിയ താമസിയാതെ ഷോപ്പിംഗ് കോംപഌക്‌സില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം