റീ സർവേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത 70കാരന്‍ വില്ലേജ് ഓഫിസ് കത്തിച്ചു

എറണാകുളം: ആമ്പല്ലൂർ വില്ലേജ് ഓഫീസിനുള്ളിൽ പെട്രോളൊഴിച്ച് തീയിട്ടു. റിസർവേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത 70കാരനാണ് അതിക്രമം കാട്ടിയത്. ഏതാനും ഫയലുകൾ കത്തിനശിച്ചു. ആളപായമില്ല. വില്ലേജ് ഓഫീസറുടെ മുറിയിൽ കയറിയാണ് തീയിട്ടത്.

ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഭൂമി അളന്ന് തിരിച്ച് തരാൻ വില്ലേജ് ഓഫീസർ തയ്യാറാകാതിരുന്നതാണ് പിതാവിനെ പ്രകോപിതനാക്കിയതെന്ന് വിലേജ് ഓഫീസ് കത്തിച്ചയാളുടെ മകന്‍ പറഞ്ഞു. നിസ്സഹായാവസ്ഥയിലാണ് പിതാവ് ഓഫീസിന് തീയിട്ടതെന്നും കനകദാസ് കൂട്ടിച്ചേര്‍ത്തു.

വില്ലേജ് ഓഫീസ് കത്തിച്ച രവിയ്ക്ക് എതിരെ പൊലിസ് ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ഇന്ന് വൈകീട്ട് പിറവം കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം