ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു

tomlinsonവാഷിംഗ്ടണ്‍: ഇന്റര്‍നെറ്റിനെ ജനകീയമാക്കിയതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിച്ച ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍(74) അന്തരിച്ചു. ശനിയാഴ്ച രാത്രിയാണ് മരിച്ചത്. മരണ കാരണം അറിവായിട്ടില്ല. 1971 ലാണ് റേ ഇലക്ട്രോണിക് രീതിയില്‍ സന്ദേശങ്ങള്‍ അയയ്ക്കാനുള്ള ഇമെയില്‍ സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്. ഒരു കമ്പ്യൂട്ടറില്‍ നിന്നു മറ്റൊരു കമ്പ്യൂട്ടറിലേക്കു സന്ദേശങ്ങള്‍ അയച്ചുകൊണ്ടായിരുന്നു ഇത്. അതിനു മുമ്പ് വരെ ഒരു കമ്പ്യൂട്ടര്‍ മാത്രം ഉപയോഗിക്കുന്നവര്‍ക്കു മാത്രമായിരുന്നു സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിച്ചിരുന്നത്. ഇമെയില്‍ സന്ദേശങ്ങള്‍ക്ക് ‘അറ്റ്’ ചിഹ്നം നല്‍കി ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും അദ്ദേഹം വഴി കണ്ടെത്തി. ടെനെസ് ഓപ്പറേറ്റിംഗ് സിസ്റം വികസിപ്പിക്കുന്നതിലും ടെല്‍നെറ്റ് സ്ഥാപിക്കുന്നതിനും ടോം ലിന്‍സണ്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം