എന്‍റെ മകന്‍ ആത്മഹത്യ ചെയ്യില്ല; മന്ത്രി രവീന്ദ്രനാഥിനു മുന്‍പില്‍ പൊട്ടിക്കഞ്ഞ് മാതാപിതാക്കള്‍

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പാമ്ബാടി നെഹ്റു എന്‍ജിനീയറിങ് കോളജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു. തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ മന്ത്രിയോട് പറഞ്ഞു. മകന്റെ മരണത്തിന്റെ ഉത്തരവാദികള്‍ കോളജ് മാനേജ്മെന്റാണ്പൊട്ടിക്കരഞ്ഞാണ് മന്ത്രിയോട് മതാപിതാക്കള്‍ വേദന പങ്കുവച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മൂന്നോട്ട് പോകുമെന്നും പിന്നീട് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നു മന്ത്രി ടി.പി. രാമകൃഷ്ണനും ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചേക്കുമെന്ന് വിവരമുണ്ട്. എസ് എഫ് ഐ പ്രവര്‍ത്തകനായ ജിഷ്ണുവിന്റെ വീട്ടില്‍ മന്ത്രിമാര്‍ ആരും എത്താത്തത് സോഷ്യല്‍ മീഡിയ വിമര്‍ശന വിധേയമാക്കിയിരുന്നു. മന്ത്രി എകെ ബാലന്റെ ഭാര്യ പാമ്ബാടി കോളേജിലെ ജീവനക്കാരി ആയിരുന്നതും ചര്‍ച്ചയായി. ഈ സാഹചര്യത്തിലാണ് മന്ത്രി ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. ജിഷ്ണുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം ഇന്നലത്തെ മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം