തെരഞ്ഞെടുപ്പ് വിജയത്തിനായി ഫെയ്സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതെങ്ങനെ? രതീഷ്‌ ആര്‍ മേനോന്‍ ട്രൂവിഷന്‍ ന്യൂസിനോട് പ്രതികരിക്കുന്നു

ഡിലീറ്റ് ഫേസ്ബുക്ക് ആഹ്വാനം ശക്തം; വിവരങ്ങള്‍ ചോര്‍ന്നെന്ന് സക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതം; ഈ വിഷയത്തിൽ രതീഷ് ആർ മേനോൻ ട്രൂ വിഷൻ സൂസിനോട് പ്രതികരിക്കുന്നു.

ഫേസ്ബുക്ക് ആയാലും ഗൂഗിൾ ആയാലും അവരവരുടെ സപ്പോർട്ടേഴ്സിനും അമേരിക്കയ്ക്കും ബിസിനസ്സ് താൽപ്പര്യക്കാർക്കും നമ്മുടെ വിവരങ്ങൾ എന്നും ചോർത്തി നൽകുന്നുണ്ട്.ആധാർ വിവരങ്ങൾ ചോർന്നിട്ട് പോലും മൈന്റ് ചെയ്യാത്ത നമ്മൾ ഭാരതീയർക്ക് ഫേസ്ബുക്ക് വിവരങ്ങൾ ചോർന്നാലെന്ത്? ഇല്ലെങ്കിലെന്ത് ? ഡിജിറ്റൽ യുഗത്തിൽ നമ്മൾ നമ്മുടെ പാസ്സ് വേഡും ക്രെഡിറ്റ് കാർഡ് വിവരങ്ങളും ചോർന്നാൽ അല്ലാതെ മറ്റു വിവരങ്ങൾ, നമ്മുടെ ഇന്ററസ്റ്റുകൾ എന്നിവ ചോർന്നു എന്നു പറയുന്നതിൽ വല്യ കാര്യമില്ല.ഒരു വെബ് സൈറ്റ് അല്ലെങ്കിൽ ആപ്പ് ഉപയോഗിക്കുംബോൾ അതിന്റെ ഉടമസ്ഥൻ അതൊക്കെ ഗ്രഹിച്ചെടുക്കും.അത് അവരുടെ ബിസിനസ്സ് താൽപ്പര്യങ്ങൾക്ക് ആവശ്യമാണു

എങ്ങിനെയാണ് ചോർത്തിയ വിവരങ്ങൾ തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്നത് എന്ന് വിശദീകരിക്കാമോ

ഒരു ലൊക്കേഷനിൽ ഉള്ള വ്യക്തികൾ ഏറ്റവും കൂടുതൽ ആക്റ്റിവിറ്റി നടത്തുന്നത് ഏതു പാർട്ടിയുടെ ഗ്രൂപ്പുകൾ/പേജുകൾ എന്നൊക്കെ അനലിറ്റിക്സിൽ എടുക്കാൻ സാധിക്കും.അതും ഏതു പ്രായക്കാർ,ഏതു ജെന്റർ എന്നൊക്കെ.അവരെ ടാർജറ്റ് ചെയ്തു പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ ആയാൽ കാര്യങ്ങൾ സിമ്പിളായി.അതുപോലെ ഒരു പാർട്ടിയുടെ കീവേഡിൽ വരുന്ന വാർത്തകൾക്ക് ലഭിക്കുന്ന പൊതുവായ റിയാക്ഷൻസ് അറിയാൻ സാധിച്ചാൽ ആ ലൊക്കേഷനിലെ ആ പാർട്ടിക്കെതിരായ ജന വികാരം കുറേയൊക്കെ അറിയാൻ ആകും.മാത്രമല്ല നമ്മൾ റിലീജിയൻ ഒക്കെ സോഷ്യൽ മീഡിയയിൽ നൽകുന്നത് നമ്മുടെ ആക്റ്റിവിറ്റി റിലീജിയൻ അടിസ്ഥാനത്തിൽ ഫിൽറ്റർ ചെയ്തെടുക്കാനും ആ ഡാറ്റ ലഭിച്ചാൽ വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനും അതുവഴി വോട്ട് നേടാനും ഒക്കെ സാധിക്കും

ഡാറ്റാ കലക്ഷനായി ഏത് സോർസ് ആണ് ഉപയോഗിക്കുന്നത്? ഒന്ന് കുടി വ്യക്തമാക്കാമാ ?

തമാശ എന്ന രൂപേന ഫേസ്ബുക്കില്‍ ഇതിലേത് നേതാവിനെ ആണു ഇഷ്ടം എന്നൊക്കെ ചോദിച്ചുള്ള വോട്ടിങ്ങ് നടത്തുന്ന ആപ്പുകളും യൂസറുടെ മനസ്സിലിരിപ്പ് അറിയാന്‍ സഹായിക്കും.നമ്മളതൊക്കെ ഫണ്ണി ആപ്സ് എന്നു പറഞ്ഞു തള്ളിക്കളയുമെങ്കിലും പുറകില്‍ ഡാറ്റ സ്വരൂപിക്കുകയാണു ലക്ഷ്യം

ഈ വിഷയത്തിൽ തെരെഞ്ഞടുപ്പ് കമ്മീഷൻ ഇടപെടാൻ സാധ്യതയുണ്ടോ? അല്ലെങ്കിൽ ഇന്ത്യയിൽ FB ക്ക് നിയന്ത്രണം ഏർപ്പടുത്താൻ സാധ്യത ഉണ്ടാ?

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടേണ്ട കാര്യമൊന്നുമില്ല.ഒരു യൂസര്‍ പങ്കു വയ്ക്കുന്ന ഡാറ്റ അത് ആ പ്ലാറ്റ് ഫോമിന്റെ ഉടമ അയാളുടെ ബിസിനസ്സ് താല്‍പ്പര്യത്തിനായ് .ആ വ്യക്തിക്ക് നഷ്ടമൊന്നും വരാത്ത വിധം ഉപയോഗിക്കുന്നതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല.മാത്രവുമല്ല കോടാനുകോടി ആപ്പുകള്‍ ഉപയോഗിക്കുന്ന ഈ നൂറ്റാണ്ടില്‍ എല്ലാം മോണിട്ടര്‍ ചെയ്യുക സാധ്യമാണോ ? ആ ആപ്പുകളും യൂസറുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ഫേസ്ബുക്കിനു നിയന്ത്രണമൊന്നും ഉണ്ടാവാന്‍ പോകുന്നില്ല.ഫേസ്ബുക്കിന്റെ അനലറ്റിക്സ് ഡാറ്റ ചോര്‍ത്തിയെടുക്കുന്നതിനേക്കാള്‍ വലിയ ദ്രോഹമാണു സൈബര്‍ പോരാളികളെ അഴിച്ച് വിട്ടിരിക്കുന്നത് വഴി ബിജെപിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമൊക്കെ ചെയ്യുന്നത്.നരേന്ദ്രമോഡിയെ നമോ എന്ന ബ്രാന്റാക്കി മാറ്റിയത് സോഷ്യല്‍ മീഡിയാ കാമ്പയിന്‍സ് ആണു.ആ സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തായാലും ശ്രമിക്കില്ല.പ്രത്യേകിച്ചും യുവജനങ്ങള്‍ അവര്‍ക്ക് എതിരാകും എന്ന കാരണം കൂടി ഉള്ളതിനാല്‍

ചാനൽ 4 ന്യൂസ്​, ഒബ്​സർവർ, ന്യൂയോർക്ക്​ ടൈംസ്​ തുടങ്ങിയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പുറത്ത്​ വന്നതോടെയാണ്​ ഫേസ്​ബുക്കി​​​െൻറ സുരക്ഷിതത്വത്തെ കുറിച്ച്​ വ്യാപകമായ ചോദ്യങ്ങളുയർന്നത്​. ഏകദേശം അഞ്ച്​ കോടിയിൽപ്പരം ആളുകളുടെ വിവരങ്ങൾ ഫേസ്​ബുക്കിൽ നിന്ന്​ ചോർന്നുവെന്ന വാർത്ത പുറത്ത്​ വന്നതോടെ കാര്യങ്ങൾ അത്ര ശുഭകരമല്ലെന്ന്​ വ്യക്​തമാകാൻ തുടങ്ങി​.

ഫേസ്​ബുക്ക്​ ആപ്പുകളും അതിലെ സുരക്ഷ വീഴ്​ചയും സ്വന്തം ഭാവി, വിവാഹ തിയതി, പങ്കാളികളെ കുറിച്ചുള്ള വിവരങ്ങൾ ഇങ്ങനെ നിരവധി കാര്യങ്ങൾ രസകരമായി പ്രവചിക്കുന്ന ആപ്പുകൾ ഫേസ്​ബുക്കിലുണ്ട്​. ഇൗ ആപുകൾ ഉ​പയോഗിക്കുന്നതിന്​ മുമ്പായി ഉപയോക്​താകൾ സമ്മതപത്രം നൽകണം​. ഇതിൽ ഫേസ്​ബുക്കിലെ ഇത്തരം ആപ്പുകൾ ഉപയോഗിക്കു​േമ്പാൾ നമ്മുടെയും സുഹൃത്തുക്കളുടെയും പ്രൊഫൈൽ വിവരങ്ങൾ ആപി​​​െൻറ ഉടമക്ക്​ ലഭ്യമാവും. ഇൗ വിവരങ്ങൾ ചോർത്തി അത്​ മറിച്ച്​ വിറ്റാണ്​ അമേരിക്കൻ തെരഞ്ഞെടുപ്പിനെ വരെ സ്വാധീനിച്ചത്​

പുതിയ സംഭവവികാസങ്ങൾ ഇന്ത്യൻ രാഷ്​ട്രയീയത്തില അലയൊലികൾ ഉയർത്തുന്നുണ്ട്​. ​അമേരിക്കയിൽ ഫേസ്​ബുക്ക്​ വിവരങ്ങൾ ചോർത്തിയ ബ്രിട്ടീഷ്​ ഏജൻസിക്ക്​ കോൺഗ്രസുമായി ബന്ധമുണ്ടെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. വരും ദിവസങ്ങളിലും ആഗോള രാഷ്​ട്രീയത്തിലും ഇന്ത്യൻ രാഷ്​ട്രീയത്തിലും ചർച്ചയാവുമെന്നുറപ്പ്​

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം