കുരുന്നാണെന്നോര്‍ക്കാതെ പീഡനം ; വിവരം പുറത്തുവരാതിരിക്കാനാണ് ഏഴു വയസുകാരിയെ കൊന്നതെന്ന് ബന്ധുവിന്‍റെ മൊഴി

കൊല്ലം : കൊല്ലം ഏരൂറില്‍ കാണാതായ ഏഴുവയസുകാരിയുടെ മൃതദേഹം റബര്‍തോട്ടത്തില്‍ കണ്ടെത്തി.  സര്‍ക്കാര്‍ എല്‍ പി  സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി  ശ്രീലക്ഷിമിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തോട്ടത്തില്‍ പണിക്കെത്തിയ തൊഴിലാളിയാണ് പെണ്‍കുട്ടിയുടെ ചേതനയറ്റ ശരീരം ആദ്യം കാണുന്നത്.ഇന്നലെ രാവിലെ കുട്ടി  അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷിനൊപ്പം ട്യൂഷനു പോയിരുന്നു.

 

തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയെ കാണാതായത് വൈകിട്ടായിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളുടെ  അന്വേഷണത്തിലാണ്  കുട്ടി രാവിലെമുതല്‍ ക്ലാസ്സില്‍ എത്തിയില്ലെന്ന വിവരം ലഭിച്ചത്.  രാജേഷിനെയും കാണാനില്ലായിരുന്നു രാജേഷിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു . തുടര്‍ന്ന് രക്ഷിതാക്കള്‍  പോലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ രാജേഷിനെയോ പെണ്‍കുട്ടിയെയോ കണ്ടെത്താനായില്ല. ഇന്നുരാവിലെയോടെ രാജേഷിനെ കണ്ട തോട്ടം തൊഴിലാളികള്‍  ഈയളെ പോലീസില്‍ ഏല്‍പ്പിച്ചു.

 

പീഡിപ്പിച്ച ശേഷം കുട്ടിയെ കൊല്ലുകയാണെന്നും.പീഡന വിവരം പുറത്തുവരാതിരിക്കാനാണ് കൊന്നതെന്നും രാജേഷ്‌ പോലീസില്‍ മൊഴിനല്‍കി. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം