സണ്‍ഡേ സ്കൂള്‍ അധ്യാപകന്‍ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

minor-rape-genericകൊച്ചി: കോതമംഗലത്ത്പതിനാറുവയസുകാരനെ സണ്‍ഡേ സ്കൂള്‍ അധ്യാപകന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. കോതമംഗലം സിറിയന്‍ യാക്കോബാ പള്ളിയിലെ സണ്‍ഡേ സ്കൂള്‍ അധ്യാപകനായ സുരേഷ്(56) ആണ് അയല്‍വാസിയായ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.
ഒരു വര്‍ഷമായി സുരേഷ് പതിനാറുകാരനായ പയ്യനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് പോലീസ് പറയുന്നത്. സണ്‍ഡേ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്‌ സുരേഷ് പീഡനം തുടങ്ങിയത്.
ഭീഷണിപ്പെടുത്തിയായിരുന്നു സുരേഷ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചിരുന്നത്. ഇയാളുടെ ഉപദ്രവം സഹിക്കാതെ വന്നപ്പോള്‍ കൗമാരക്കാരന്‍ വിവരം വീട്ടില്‍ അറിയിച്ചു. വീട്ടുകാരുടെ പരാതിയുടെമേല്‍ പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്തു.

ഇയാള്‍ക്കെതിരെ ഐപിസി സെകഷന്‍ 377 പ്രകാരവും കുട്ടികള്‍ക്കെതിരായ പീഡനത്തിന് പോസ്കോ ആക്റ്റ് പ്രകാരവും കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം