പെറ്റമ്മ മകളെ കാഴ്ച വെച്ചു… പുറത്തു വരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍..

കോഴിക്കോട്  പുതുക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാതാവ് റിമാന്‍ഡില്‍. സംഭവവുമായി അഞ്ച്
പേര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തിരുന്നു

പതിനാലു കാരിയായ മകളെ സംസ്ഥാനത്തിനകത്തും പുറത്തുമായി മാതാവ്പലര്‍ക്കുമായി കാഴ്ച വെക്കുകയായിരുന്നു എന്നാണ്പരാതി. അഞ്ച് മാസം മുമ്പാണ് സംഭവത്തിന്റെ തുടക്കം.പീഡന ത്തിനു ഇരയായ കുട്ടി ഉള്‍പ്പെടെ മുന്നു മക്കളുടെ അമ്മക്കെതിരെയാണ് പരാതി.

കുട്ടിയുടെ മാതാവ് ഭര്‍ത്താവുമായി ബന്ധംവേര്‍പെടുത്തിയ ശേഷം ജില്ലയിലെ പല ഭാഗങ്ങളിലായി വാടകക്ക് താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് വിവിധ സ്ഥലങ്ങളിലെത്തി മകളെ പലര്‍ക്കായിസമര്‍പ്പിച്ചത്. ചേലക്കാട്ടെ വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് പീഡനം നടന്നതെന്നാണ് സൂചന.

താമസ സ്ഥലത്ത് കാറുമായി വന്ന്കയറ്റിക്കൊണ്ടു പോയും ടൗണുകളിലെ ലോഡ്ജുകളില്‍ മുറിയെടുത്തുമായിരുന്നു മകളെ കാഴ്ചവെച്ചത്.

ഡോക്ടറെ കാണിക്കാനും മറ്റും എന്ന് പറഞ്ഞായിരുന്നു മാതാവ് മുറിയെടുത്തിരുന്നത്.

മാതാവിനൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടി അടുത്തിടെ പിതാവിന്റെ കുടുംബവുമായി ബന്ധം സ്ഥാപിച്ചതോടെയാണ്
പീഡന വിവരം പുറത്തറിയുന്നത്. ഇതേതുടര്‍ന്നാണ് പിതാവിന്റെ ബന്ധുക്കള്‍പോലീസില്‍ പരാതി നല്‍കിയത്

പെണ്‍കുട്ടിക്ക് അഞ്ചാം ക്ലാസ് വിദ്യഭ്യാസം മാത്രമാണ് ലഭിച്ചിട്ടുള്ളത്. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധനക്ക് വിധേയയാക്കുകയും ചെയ്തു.

കോടതിയില്‍ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ പിതാവിന്റെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

പ്രതികള്‍ക്കെതിരെ ബലാത്സംഗ ശ്രമം , കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം,പോക്‌സോ നിയമം, ബാലനീതി നിയമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്‌റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം