23 പേര്‍ ചേര്‍ന്ന് കാറിനകത്തുവെച്ച് കൂട്ടബലാത്സംഗം ചെയ്തത് മലയാളി പെണ്‍കുട്ടിയെ; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ദില്ലി: രാജസ്ഥാനിലെ ബിക്കാനീറില്‍ 23 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത യുവതി മലയാളി. ഡല്‍ഹിയിലാണ് പെണ്‍കുട്ടി ജനിച്ച് വളര്‍ന്നതെങ്കിലും മാതാപിതാക്കള്‍ കേരളീയരാണ്.

ഇക്കാര്യം രാജസ്ഥാന്‍ പൊലീസ് വെളിപ്പെടുത്തി. ബിക്കാനീര്‍ എസ്പി എസ്.എസ്. ഗോദരയാണ് പെണ്‍കുട്ടി മലയാളിയാണെന്ന് വ്യക്തമാക്കിയത്.

ഡല്‍ഹി സ്വദേശിയായ ഭര്‍ത്താവിനൊപ്പം വളക്കച്ചവടം നടത്തുന്നതാണ് പെണ്‍കുട്ടിയുടെ തൊഴിലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കിയിട്ടുണ്ട്.

28 വയസുകാരി യുവതിയാണ് തന്നെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി നല്‍കിയത്. ബിക്കാനിറിലെ തന്റെ സ്ഥലം പരിശോധിക്കാന്‍ എത്തിയതായിരുന്നു യുവതി. കഴിഞ്ഞ ദിവസം പട്ടാപകലായിരുന്നു സംഭവം നടന്നത്.

സംഭവം ഇങ്ങനെ

ബിക്കാനീറില്‍ രണ്ടു വര്‍ഷം മുന്‍പ് വാങ്ങിയ സ്ഥലം സന്ദര്‍ശിച്ചശേഷം മടങ്ങാനായി വാഹനം കാത്തുനില്‍ക്കുയായിരുന്നു യുവതി. കാറില്‍ വന്ന രണ്ടുപേര്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞെങ്കിലും യുവതി അത് നിരസിച്ചു.

ഇതോടെ അവര്‍ യുവതിയെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടിയെ കാറിനകത്ത് വെച്ചുതന്നെ ഇവര്‍ ബലാത്സംഗം ചെയ്തു.

ഇവരുടെ സങ്കേതത്തിലെത്തിച്ച ശേഷം പലതവണ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് ഇവരുടെ സുഹൃത്തുക്കള്‍ ഓരോരുത്തരായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

പലാനയിലുള്ള സര്‍ക്കാര്‍ പവര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.

 

ഒരുദിവസം മുഴുവന്‍ ഇവിടെ വെച്ച് ബലാത്സംഗം തുടരുകയായിരുന്നു. ശേഷം പിറ്റേന്ന് ഉച്ചയ്ക്ക് തട്ടിക്കോണ്ട് പോയ സ്ഥലത്തുതന്നെ കൊണ്ടു വിടുകയായിരുന്നു.

യുവതി നല്‍കിയ പരാതിയില്‍ പേര് അറിയാവുന്ന രണ്ട് പേര്‍ക്കെതിരെയും ബാക്കിയുള്ള 21 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴിയനുസരിച്ച് നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകള്‍ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശവാസികളായ ആറുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

 

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം