രഞ്ജി ട്രോഫി ഫൈനലില്‍ എത്തി ഡല്‍ഹി

പൂനെ: ബംഗാളിനെ ഇന്നിംഗ്സിനും 26 റണ്‍സിനും തോൽപ്പിച്ച ഡൽഹി രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ഫൈനലിൽ കടന്നു. ബംഗാളിന്‍റെ രണ്ടാം ഇന്നിംഗ്സ് 86 റണ്‍സിൽ അവസാനിച്ചു. നവദീപ് സൈനി, കുൽവന്ദ് കെജറോലിയ എന്നിവർ ചേർന്നാണ് ബംഗാളിനെ രണ്ടാം ഇന്നിംഗ്സിൽ എറിഞ്ഞൊതുക്കിയത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി.

112 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമാണ് ബംഗാൾ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനെത്തിയത്. എന്നാൽ ബാറ്റിംഗ് നിര പരാജയപ്പെട്ടതോടെ മൂന്നാം ദിവസം അവസാനിക്കുന്നതിന് മുൻപ് മത്സരം അവസാനിക്കുകയായിരുന്നു. 21 റണ്‍സ് നേടിയ സുദീപ് ചാറ്റർജിയാണ് ബംഗാളിന്‍റെ ടോപ്പ് സ്കോറർ.

നേരത്തെ ഡൽഹിയുടെ ഒന്നാം ഇന്നിംഗ്സ് 398 റണ്‍സിൽ അവസാനിച്ചിരുന്നു. ഗൗതം ഗംഭീർ (127), കുനാൽ ചന്ദേല (113) എന്നിവരുടെ സെഞ്ചുറികളാണ് ഡൽഹിക്ക് മികച്ച ലീഡ് സമ്മാനിച്ചത്. ഹിമ്മറ്റ് സിംഗ് 60 റണ്‍സ് നേടി. ബംഗാളിന് വേണ്ടി മുഹമ്മദ് ഷമി ആറ് വിക്കറ്റ് പിഴുതു.

വിദർഭ-കർണാടക സെമിഫൈനൽ വിജയികളാണ് ഫൈനലിൽ ഡൽഹിക്ക് എതിരാളികളാകുക. മത്സരത്തിൽ ഏഴ് വിക്കറ്റ് നേടിയ നവദീപ് സൈനിയാണ് മാൻ ഓഫ് ദ മാച്ച്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം