നീ ആരെയും റേപ്പ് ചെയ്തിട്ടില്ല എന്ന സമാധാനത്തിലാണോ കിടന്നുറങ്ങുന്നത്? റാണി ലക്ഷ്മിയുടെ ഫേസ് ബുക്ക്‌പോസ്റ്റ്‌ വൈറലകുന്നു

കൊച്ചി : പലവിധ പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് തുറന്നു പറച്ചിലിന്  വേദി യോരുക്കി സിനിമ നടികളായ റിമ കല്ലിങ്കലും സജിത മ0ത്തിലും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച  മീടൂ  കാമ്പയിനിനെ വിമര്‍ശിക്കുന്നവര്‍ക്ക്  ചുട്ട മറുപടിയുമായി  യുവ മാധ്യമ പ്രവര്‍ത്തക .

സ്ത്രീകള്‍ തുറന്നു പറയുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ക്ക് ഓരോ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകയായ റാണി ലക്ഷ്മി രാഘവന്‍ തുറന്ന്ന ടിക്കുന്നത് .

റാണി ലക്ഷ്മിയുടെ  ഫേസ് ബുക്ക്‌പോസ്റ്റ്‌………………………..

ആണുങ്ങളേ, പെണ്ണുങ്ങളേ..
ആദ്യമായ് ഒന്ന് പറയട്ടെ?
മീടൂ എന്ന് പറഞ്ഞാൽ ‘എന്നേ കൊണ്ടുപോയി ബലാത്സംഗം ചെയ്തിട്ടുണ്ടേ’ എന്നല്ല.  എഫ്ബിയിൽ നെല്ലിക്കാക്കൊട്ട മറിഞ്ഞത് പോലെ മീടൂ ഹാഷ്റ്റാഗുകൾ കാണുമ്പോൾ ‘ശ്ശെടാ, ഈനുമാത്രം ബലാത്സംഗ പുങ്കവന്മാരോ’ എന്ന് ശങ്കിക്കുന്നവർ, നിനക്കൊള്ളതെല്ലാം ഞങ്ങൾക്കും ഉണ്ടായിട്ടും ഞങ്ങളെ ആരും പീഡിപ്പിച്ചിട്ടില്ലല്ലോ എന്ന് പറയുന്നവർ.

ആ തോന്നൽ ഉണ്ടെങ്കിൽ മക്കളേ നിങ്ങടെ ചിന്താഗതി അറ്റകുറ്റപ്പണികൾക്ക് അർഹമാണ്. അതവിടെ നിക്കട്ടെ. ഒരു സ്ത്രീ തന്നെ പലരും പലയിടത്തും ശാരീരികമായി ചൂഷണം ചെയ്തിട്ടുണ്ട് എന്ന് തുറന്നു പറയുമ്പോൾ, ആർക്കാണിവിടെ മുട്ട് വിറയ്ക്കുന്നത്.

എടാ പാപീ അത്‌ നിനക്കു തന്നെയാണ്. നീ ആരെയും റേപ്പ് ചെയ്തിട്ടില്ല എന്ന സമാധാനത്തിലാണോ കിടന്നുറങ്ങുന്നത്? ഒന്നോർത്ത് നോക്കിക്കേ, പൂരത്തിന് പോയപ്പോൾ മുന്നിൽക്കണ്ട ചേച്ചിയുടെ പിന്ഭാഗത്തേക്ക് നിന്റെ കൈ പോയത്, അയല്പക്കത്തെ ചേച്ചിയോട് കാമം മൂത്തിട്ട് ഫേക്ക്‌ അക്കൌണ്ടിൽ നീ സ്വയംഭോഗം ചെയ്യുന്ന വീഡിയോ അയച്ചത്, വഴിയിൽ എതിരെ വന്ന ചേച്ചിയോട് ഞൊടിയിടയിൽ ‘ഹോ, എന്നാ മൊലയാ, കെട്ടുന്നോൻ കൊറേ കഷ്ടപ്പെടും’ എന്ന് പറഞ്ഞത്, നീ എതിർക്കുന്ന പ്രസ്ഥാനത്തിൽ വിശ്വസിച്ചത്കൊണ്ടുമാത്രം ഒരുവളെ ‘വെടി’ എന്ന് വിളിച്ചത്, ഒരുവളുടെ കവിതകൾ വായിച്ച രാത്രി ഒരു പിക് തരുമോ ,നിന്നെയോർത് ചെയ്യാനാ എന്ന് മെസേജ് അയച്ചത്.. അങ്ങനെ നീയെന്തൊക്കെ കാണിച്ചിരിക്കുന്നു. എങ്ങനൊക്കെ പീഡിപ്പിച്ചിരിക്കുന്നു, എന്നിട്ട് അവനൊന്നും ചെയ്തിട്ടില്ല പോലും.

സ്‌കൂൾ, കോളേജ് കാലത്തിലെ ബസ്യാത്രകളിൽ
തോണ്ടലും, തഴുകലും ഏൽക്കാത്ത പെണ്ണുങ്ങൾ നമ്മിൽ പെട്ടവരല്ല എന്നോരോരോ പെണ്ണും പറയുമ്പോൾ 90 ശതമാനത്തിൽ അധികവും സ്ത്രീകൾ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ശാരീരികമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന് വ്യക്തമാകുന്നു. ആരാണ് തലകുനിക്കേണ്ടത്?.
ഇനിയാണ് ട്വിസ്ററ്.


കൊടുത്തിട്ടുണ്ട്, നല്ലുഗ്രനടി, ഉടൽവളവുകളിൽ അനുവാദമില്ലാതെ വണ്ടിയൊതുക്കാൻ നോക്കിയവന്.
മുകളിൽ വാടകയ്ക്ക് താമസിക്കുന്ന കെളവൻ കേറിപ്പിടിക്കാൻ നോക്കിയ കാര്യം ആരോടും പറയില്ലാന്ന് ഗുരുവായൂരപ്പനെക്കൊണ്ട് സത്യം ഇടീച്ച കൂട്ടുകാരിയേം കൊണ്ടുപോയി കെളവനെ ഇടിച്ച് കടിയും കൊടുത്ത് പായിച്ച എട്ടാം ക്ലാസ് ഓർമ്മയിലുണ്ട്. പെട്ടന്നാട്ടെ , കേറിപ്പിടി, കമ്പിയേൽ പിടി എന്ന് ഊറിച്ചിരിച്ചു പറഞ്ഞ കിളിയെക്കൊണ്ട് സരസ്വതി നമസ്തുഭ്യം ചൊല്ലിച്ച പെൺകൂട്ടുണ്ട് . അശ്ലീലം
പറഞ്ഞിട്ട് വേഗത്തിൽ ഓടിയവനെ പൊറകേ ചെന്ന് മറുപടി കൊടുത്ത ആടാറുഫൈറ്റർ ആണ്. #metooAfighter ഹാഷ്ടാഗ് ആണ് പൊളിക്കാൻ പോകുന്നത്. എങ്കിലും
ഹാഷ്ടാഗ് ട്രെണ്ടിങ് ക്ളീഷേ എന്ന പുച്ഛവിളിപ്പേരിനെ ഒന്നിനെതിരെ ഒരായിരം പുച്ഛംനോട്ടങ്ങളിലൂടെ തോൽപ്പിച്ച് മീടൂ വിപ്ലവം ഉണ്ടാക്കുന്നു. ഉമ്മകൾ

Loading...