മോഹന്‍ ലാലിന്റെ കൂടെ താന്‍ അഭിനയിക്കില്ല; കാരണം വെളിപ്പെടുത്തി റാണ ദഗ്ഗുപതി

lalമേജര്‍ രവി സംവിധാനം ചെയ്യുന്ന ‘1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ മോഹന്‍ലാലിനൊപ്പം പ്രാധാന വേഷത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ച് റാണ ദഗ്ഗുപതി. ട്വിറ്ററിലൂടെയാണ് താരം പ്രതികരണവുമായി രംഗതെത്തിയത്.
ranaഇത് ഏത് സിനിമയാണ്. തനിക്കും ഇതൊരു പുതിയ വാര്‍ത്തയാണ്. മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കുക എന്നത് തനിക്ക് അഭിമാനമുള്ള കാര്യമാണ്. എന്നാല്‍ മോഹന്‍ലാലിനൊപ്പം ഇപ്പോള്‍ അഭിനയിക്കുന്നില്ലെന്നും പിന്നീട് അഭിനയിക്കുമെന്നുമാണ് റാണ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ റാണയെ ചിത്രത്തില്‍ മേജര്‍ രവി ക്ഷണിച്ചിരുന്നു.ഡേറ്റിന്റെ പ്രശ്‌നമാണ് റാണ ദഗ്ഗുപതി ചിത്രത്തില്‍ ranaനിന്ന് പിന്മാറിയതെന്ന് മേജര്‍ രവി പറഞ്ഞു. കഥ പറഞ്ഞപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാമെന്ന് റാണ സമ്മതിച്ചിരുന്നതാണ്. ഒക്ടോബറിന് ശേഷം താന്‍ ഫ്രീയാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അറിയച്ചത് ഒക്ടോബര്‍ മുതല്‍ ഫ്രീയല്ലെന്നാണ്. ചിത്രീകരണം മാറ്റി വയ്ക്കാന്‍ കഴിയില്ല. യുദ്ധം പശ്ചാത്തലമാക്കുന്ന സിനിമയാണ്. അതുകൊണ്ട് തന്നെ പെര്‍മിഷനും കാര്യങ്ങളൊക്ക വേണ്ടതിനാല്‍ ഡേറ്റ് പറ്റില്ലെന്ന് മേജര്‍ രവി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം