സോഷ്യല്‍ മീഡിയയില്‍ വന്നത് വ്യാജ വാര്‍ത്തയെന്ന്‍ രമ്യ നമ്പീശന്‍

ramya nambeesanസോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും  താന്‍ സംവിധായകയും നിര്‍മാതാവുമാവുന്നുവെന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് രമ്യാ നമ്പീശന്‍. അഭിനയത്തോടൊപ്പം നൃത്തത്തിലും പാട്ടിലും കഴിവു തെളിയിച്ച നടിയാണ രമ്യ നമ്പീശന്‍. അഭിനയത്തിലും പാട്ടിലുമാണ് താന്‍ ഇപ്പോള്‍ പൂര്‍ണമായി ശ്രദ്ധിക്കുന്നത്. സിനിമ നിര്‍മിക്കാനോ സംവിധാനം ചെയ്യാനോ യാതൊരു ഉദ്ദേശ്യവും തനിക്കില്ലെന്നും രമ്യ പറയുന്നു.  നാലു പൊലീസും നല്ല ഇരുന്ത ഓരം എന്ന തമിഴ് ചിത്രമാണ് ഇനി രമ്യയുടേതായി റിലീസ് ചെയ്യാനുള്ളത്.   ജോഷിയുടെ ലൈല ഓ ലൈലയാണ് രമ്യ ഒടുവില്‍ അഭിനയിച്ച മലയാളചിത്രം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം