രാഷ്ട്രീയ ഫാസിസമാണ് എസ് എഫ് ഐ പിന്തുടരുന്നത് -രമേശ്‌ ചെന്നിത്തല

 

 

ആലപ്പുഴ;എസ് എഫ് ഐ രാഷ്ട്രീയ ഫാസിസം ആണ് ഇവിടെ അഴിച്ചുവിട്ടതെന്ന്പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു..അങ്ങേയറ്റം വേദനാജനകമായ സംഭവമാണ് ഇന്നലെ ഹരിപ്പാട്‌ ഉണ്ടായത്. കെ എസ് യു മുന്‍ ബ്‌ളോക്ക് പ്രസിഡന്റ് ഹരികൃഷ്ണന്റെ വീടാക്രമിച്ച എസ് എഫ് ഐക്കാര്‍ അദ്ദേഹത്തെയും, അമ്മ ഗീതയെയും ഗുരുതരമായി പരിക്കേല്‍പ്പിച്ചു. അവരെ ആശുപത്രിയിലെത്തിച്ച കെ എസ് യു പ്രവര്‍ത്തകരെ ഹരിപ്പാട് ആശുപത്രിക്കുള്ളില്‍ വച്ച് പൊലീസ് നോക്കി നില്‍ക്കെ എസ് എഫ് ഐ ക്കാര്‍ ക്രൂരമായി മർദ്ദിച്ചു.

കെഎസ് യു സംസ്ഥാന സെക്രട്ടറി റോഷന്‍, ജില്ലാ സെക്രട്ടറി ഷിയാസ്, നീഥീഷ്, അരുണ്‍ ബാബു എന്നിവര്‍ക്ക് എസ് എഫ് ഐ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇതില്‍ റോഷനെ വിദഗ്ധ ചികല്‍സക്കായി മാവേലിക്കര വി എസ് എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നങ്ങ്യാര്‍ കുളങ്ങര ടി കെ എം കോളജിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളായി എസ് എഫ് ഐ ഗുണ്ടകള്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. കാമ്പസുകളില്‍ ജനാധിപത്യ പരമായി പ്രവര്‍ത്തിക്കാന്‍ ഒരു സംഘടനയെയും സമ്മതിക്കില്ലന്ന രാഷ്ട്രീയ ഫാസിസമാണ് ഇപ്പോഴുംഎസ് എഫ് ഐ പിന്തുടരുന്നത്. അക്രമങ്ങൾക്കു കുടപിടിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ ആക്രമണത്തിൽ പ്രതിഷേധിക്കണമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം