പദയാത്ര വിലാപയാത്ര ; അമിത് ഷായ്ക്കു പരിപ്പ് വേവില്ലെന്ന് ബോധ്യമായാതുകൊണ്ട് തിരിച്ചുപോയി ; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നേതൃത്വം നല്‍കുന്ന  ജനരക്ഷാ യാത്ര വിലാപയാത്രയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സന്ദർശനത്തിന്‍റെ ഫ്യൂസ് പോയെന്നും ചെന്നിത്തല പരിഹസിച്ചു. അമിത് ഷായ്ക്കു പരിപ്പ് വേവില്ലെന്ന് ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് പിണറായിലൂടെ കടന്നു പോകുന്ന ജനരക്ഷാ യാത്രയിൽ അമിത് ഷാ പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. എന്നാൽ ഡൽഹിയിൽ തുടരണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്ന് അമിത് ഷാ ഇന്നത്തെ ജനരക്ഷാ യാത്ര റദ്ദാക്കിയിരുന്നു.

 

ജനരക്ഷ പദയാത്രയില്‍ തുടരാതെ തിരിച്ചു പോയത് പാര്‍ട്ടിയെ തന്നെ നാണക്കേടിലാക്കി. യാത്രയില്‍ അണികള്‍ കുറഞ്ഞതാണ്  അമിത് പോവാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.  പതയാത്രയില്‍ വേണ്ടത്ര ജനശ്രദ്ധ ഇല്ലാതായതും യാത്രയെ ക്ഷീണിപ്പിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം