പ്രതിസന്ധികള്‍ മറികടന്ന് രാമലീല തീയേറ്ററുകളില്‍ എത്തി ; പാലഭിഷേകവുമായി ദിലീപ് ഫാന്‍സ്‌ ; പ്രേഷകരുടെ പ്രതികരണ വീഡിയോ പുറത്ത്

നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയതാരം ദിലീപ് തന്‍റെ കാരാഗൃഹവാസം തുടരുമ്പോള്‍ തന്നെ താരത്തിന്‍റെ പുതിയ ചിത്രമായ രാമലീല തീയേറ്ററുകളില്‍ എത്തി .

സിനിമയെന്ന നിലയില്‍ കഥകൊണ്ടും സംഗീതം കൊണ്ടും രാമലീല കൈയടി ഏറ്റുവാങ്ങിയെങ്കിലും പലര്‍ക്കും ദിലീപിനോടുള്ള പരിഭവത്താല്‍ സിനിമയെ അംഗീകരിക്കാനായില്ല.

വ്യക്തിയുടെ പേരില്‍ പലരുടെയും സ്വപ്നമായ രാമലീല പ്രേഷകര്‍ കാണാതിരിക്കരുതെന്ന് പറഞ്ഞുകൊണ്ട്  ചിത്രത്തിന്‍റെ സംവിധായകനും മറ്റു താരങ്ങളും   സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളിലേക്ക് എത്തിയിരുന്നു.

രാമലീലയുടെ റിലീസ് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ആഘോഷമാക്കാന്‍ ശ്രമിച്ചെങ്കിലും വലിയ ഓളമുണ്ടാക്കാന്‍ സാധിച്ചില്ല.

 

പാലഭിഷേകമടക്കമുള്ള ആഘോഷപരിപാടികള്‍ക്ക് ഫാന്‍സുകാരും പി ആര്‍ ഏജന്‍സികളും നേതൃത്വം നല്‍കി. എന്നാല്‍ തീയറ്ററുകളില്‍ ചലനമുണ്ടാക്കാന്‍ ഇതിന് സാധിച്ചില്ലെന്നാണ് ആദ്യ പ്രതികരണം വ്യക്തമാക്കുന്നത്.
ചിത്രത്തെ എതിര്‍ക്കുന്നവരും അതുപോലെ സപ്പോര്‍ട്ട് ചെയ്യുന്നവരും ഉണ്ടെന്നാലും റിലീസിംഗ് ദിവസം തന്നെ പ്രതീക്ഷയില്‍ കൂടുതല്‍ പേര്‍ ചിത്രം കാണുകയും  നല്ല [പ്രതികരണം അറിയിക്കുകയും ചെയ്തു എന്നതാണ് സിനിമയില്‍ പ്രതീക്ഷയുണര്‍ത്തിയത് .
സിനിമയോടുള്ള പ്രതികരണം ഇങ്ങനെ;

 

ദിലീപേട്ടനും രാമലീലക്കും കട്ട സപ്പോർട്ടുമായി പെരുമ്പാവൂർ ജയഭാരത് കോളേജ് വിദ്യാർത്ഥികൾ. ദിലീപേട്ടനിൽ ഇവർക്കുള്ള കോൺഫിഡൻസ് ആണ് ഇത്. ദിലീപേട്ടൻ തിരിച്ചു വരും. പതിന്മടങ്ങു ശക്തിയായി ✌

Posted by Dileep Online on Wednesday, September 27, 2017

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം