ആള്‍ദൈവം റാം റഹീം സിങ്ങിന് കേരളത്തിലും ഭൂമി;ആലപ്പുഴയിലെ ലേക്ക് പാലസ് എന്ന റിസോര്‍ട്ടില്‍ സുഖവാസവും

ആള്‍ദൈവം റാം റഹീം സിങ്ങിന് കേരളത്തിലും ഭൂമി;ആലപ്പുഴയിലെ ലേക്ക് പാലസ് എന്ന റിസോര്‍ട്ടില്‍ സുഖവാസവും.വയനാട്ടിലാണ് റാം റഹീം സിങ്ങിന്റെ പേരില്‍ 40 ഏക്കര്‍ ഭൂമിയുളളത്. വൈത്തിരിയിലെ പ്രമുഖ റിസോര്‍ട്ടിനോട് ചേര്‍ന്നാണ് ഇയാളുടെ ഭൂമി. ഇടക്കിടെ ഇവിടം സന്ദര്‍ശിക്കാന്‍ ഇയാള്‍ എത്തിയിരുന്നു. ഇസഡ് കാറ്റഗറി സുരക്ഷയിലാണ് റാം റഹീം സിങ് വയനാട്ടിലേക്ക് വന്നിരുന്നതും. 2012ലാണ് എറണാകുളം സ്വദേശിയില്‍ നിന്ന് ഗുര്‍മീത് റാം റഹീം സിങ് 40 ഏക്കര്‍ വിലയ്ക്ക് വാങ്ങുന്നത്.

റിസോര്‍ട്ട് തുടങ്ങാന്‍ വേണ്ടി 13 കോടി രൂപയ്ക്കായിരുന്നു ഭൂമി വാങ്ങിയത്. അന്നത്തെ വൈത്തിരി പഞ്ചായത്ത് സെക്രട്ടറി 25,000 ചതുരശ്രമീറ്ററില്‍ റിസോര്‍ട്ടിനായി അനുമതിയും നല്‍കി.അപേക്ഷ നല്‍കിയ അന്നുതന്നെ അനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടി വിവാദമായിരുന്നു. റിസോര്‍ട്ടിന് അനുമതി കിട്ടിയ ഉടന്‍ ഭൂമിയില്‍ നിന്നും വീട്ടി, തേക്ക്, മഹാഗണി എന്നീ വൃക്ഷങ്ങള്‍ മുറിച്ചുനീക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വനം വകുപ്പ് ഇടപെട്ടു. 2014ല്‍ വൈത്തിരി പഞ്ചായത്ത് ഇടപെട്ട് റിസോര്‍ട്ടിനുളള അനുമതി റദ്ദാക്കി. നേരത്തെ മൂന്നാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്പ് റാം റഹീം സിങ് കേരളത്തില്‍ എത്തിയിരുന്നു. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ആലപ്പുഴയിലെ ലേക്ക് പാലസ് എന്ന റിസോര്‍ട്ടിലാണ് ഇദ്ദേഹം താമസിച്ചിരുന്നതും. നാല്‍പ്പതംഗ സംഘവും ഒപ്പം ഉണ്ടായിരുന്നു. പാചകത്തിനായി പ്രത്യേക ഷെഫിനെയും ഒപ്പം കൂട്ടിയായിരുന്നു റാ റഹീം സിങ് ആലപ്പുഴയില്‍ തങ്ങിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം