ഇത്തരത്തിലുള്ള ആള്‍ക്കാര്‍ സിനിമയില്‍ ഉണ്ടാവുമ്പോള്‍ തന്നെ പോലുള്ള തുടക്കക്കാര്‍ എന്ത് വിശ്വസിച്ചാണ് അഭിനയിക്കാനായി ഓരോ ലൊക്കേഷനുകളില്‍ എത്തുക; തന്‍റെ പുതിയ സിനിമയിലെ നടനെതിരെ നടി രകുല്‍ പ്രീത് സിംഗ് രംഗത്ത്

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തി തെലുങ്ക് നടന്‍ ചലപതി റാവുവിന്‍റെ പ്രസ്താവന. ഇത്തരത്തിലുള്ള ആള്‍ക്കാര്‍ സിനിമയില്‍ ഉണ്ടാവുമ്പോള്‍ എന്ത് ധൈര്യത്തിലാണ് തങ്ങള്‍ അഭിനയിക്കാനായി ഓരോ ലൊക്കേഷനുകളില്‍ എത്തുക എന്നാണു പുതുമുഖ നടിമാര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ചോദിക്കുന്നത്.

രാരന്ദോയി വെദുക ചുന്ദം എന്ന ചിത്രത്തില്‍ സ്ത്രീകള്‍ ശരീരത്തിന് ഹാനീകരമമാണെന്ന ഡയലോഗിനെ കുറിച്ച് ചിത്രത്തിന്‍റെ  ഓഡിയോ ലോഞ്ചിന്‍റെ വേദിയില്‍  നടന്‍  ചലപതിയോട് അവതാരിക ചോദ്യം ചോദിച്ചു. തുടര്‍ന്ന്‍ ചലപതി നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വിവാദമായിക്കൊണ്ടിരിക്കുന്നത്. ‘സ്ത്രീകള്‍ ശരീരരത്തിന് ഹാനീകരമാണോ എന്നെനിക്കറിയില്ല, പക്ഷെ അവര്‍ കിടപ്പറയിലെ ഉപകരണം മാത്രമാണ്’ എന്നായിരുന്നു ചലപതിയുടെ മറുപടി.

ചിത്രത്തിലെ നായിക രകുല്‍ പ്രീത് സിംഗാണ് ചലപതിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ആദ്യം  രംഗത്തെത്തിയത്. സിനിമയിലെ മുതിര്‍ന്ന ഒരു ആളില്‍ നിന്ന് തന്നെ ഇത്തരമൊരു മോശമായ പരമാര്‍ശമുണ്ടായത് വലിയ തെറ്റാണെന്നും, തന്നെ പോലുള്ള തുടക്കാര്‍ എന്ത് വിശ്വസിച്ചാണ് ഇന്റസ്ട്രിയില്‍ നില്‍ക്കുന്നതുമെന്നും രകുല്‍ ചോദിക്കുന്നു.

ചലപതിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ അക്കിനേനി നാഗാര്‍ജ്ജുന ട്വിറ്ററിലൂടെ പ്രതികരിച്ചു. ചലപതിയുടെ അശ്ലീല പരമാര്‍ശം അംഗീകരിക്കാന്‍ കഴിയില്ല എന്ന് നാഗാര്‍ജ്ജുന പറഞ്ഞു.

ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ്. എന്റെ സിനിമയില്‍ സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം അശ്ലീല സംഭാഷണങ്ങള്‍ വരാന്‍ അനുവദിയ്ക്കില്ല എന്ന് നിര്‍മാതാവ് നാഗാര്‍ജ്ജുന പറയുന്നു

ചിത്രത്തിന്റെ നിര്‍മാതാവാണ് നാഗാര്‍ജ്ജുന. മകന്‍ നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം