അപമര്യാദയായി പെരുമാരിയവന്റെ കരണം നോക്കി പൊട്ടിച്ച് രജിഷ വിജയന്‍; അനുവാദമില്ലാതെ തന്‍റെ ശരീരത്തില്‍ ഒരു വിരല്‍ വയ്ക്കാന്‍ അനുവധിക്കില്ലെന്ന് ഭീഷണിയും

അപമര്യാദയായി പെരുമാറിയ ആളുടെ കരണക്കുറ്റിക്ക് നോക്കി പൊട്ടിച്ചിട്ടുണ്ടെന്ന് സംസ്ഥാന അവാര്‍ഡ്‌ ജേതാവും  അനുരാഗ കരിക്കിന്‍ വെള്ളം ഫെയിമുമായ രജിഷ വിജയന്‍.തന്റെ സമ്മതം കൂടാതെ ശരീരത്തില്‍ ഒരു വിരല്‍വെയ്ക്കാന്‍ പോലും നിങ്ങള്‍ക്ക് അധികാരമില്ലെന്നും അയാളോട് പറഞ്ഞുവെന്നും രജിഷ പറയുന്നു. നമ്മളെ ഒരാള്‍ തുറിച്ചു നോക്കുകയാണെങ്കിലും അനാവശ്യമായി പിന്തുടരുകയാണെങ്കിലും നാം ശക്തമായി പ്രതികരിക്കണം. ഒരാളുടെ പെരുമാറ്റം അതിരുവിട്ട് പോകുകയാണെങ്കില്‍ അത് മനസിലാക്കാനുള്ള ബോധം സ്ത്രീയ്ക്ക് ഉണ്ടെന്നും രജിഷ പറയുന്നു.

  ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് രജിഷയുടെ വെളിപ്പെടുത്തല്‍. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു സംസ്ഥാന അവാര്‍ഡ് ജേതാവുകൂടിയായ രജിഷയുടെ പ്രതികരണം.  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. അതിനുള്ള പ്രധാന കാരണം രാജ്യത്ത് കര്‍ശനശിക്ഷയില്ലായ്മയാണ്. കാശുണ്ടെങ്കില്‍ ആര്‍ക്കും ഏത് കേസില്‍ നിന്നും നിഷ്പ്രയാസം ഊരിപ്പോരാം. കേസ് എത്രവര്‍ഷം നീണ്ടുപോയാലും മരണം വരെ വിധിവരില്ലെന്ന വിശ്വാസമാണ് കുറ്റവാളികള്‍ക്ക്. നേരത്തേയൊക്കെ ഒരു തെറ്റ് ചെയ്യുമ്പോള്‍ ഉള്ളില്‍ ഭയമുണ്ടാകും. കുറ്റവാളികളെ സംബന്ധിച്ച്‌ ഇന്ന് ആ ഭയമില്ലെന്നും രജിഷ പറഞ്ഞു. ബലാത്സംഗത്തോടെയായിരിക്കില്ല ഒരാള്‍ തെറ്റ് ചെയ്യാന്‍ തുടങ്ങുന്നത്. ആദ്യം അവര്‍ സ്ത്രീയെ നോട്ടമിടും. പിന്നെ ഒന്നു തോണ്ടി നോക്കും, ശേഷം തെറിവിളി, ഒടുവില്‍ സൈബര്‍ അബ്യൂസും. പേടിയോടെയായിരിക്കും അവര്‍ ഇതൊക്കെ ചെയ്യുന്നത്. സ്ത്രീകള്‍ ഇതിനോട് ശക്തമായി പ്രതികരിക്കാന്‍ തയ്യാറായാല്‍ പ്രശ്നമുണ്ടാകില്ലെന്നും രജിഷ പ്രതികരിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം