ജനീകാന്ത് ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കും

ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് തമിഴ് സൂപ്പർ താരം രജനീകാന്ത്. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പാർട്ടി തമിഴ്നാട് ഘടകം. തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജന്‍. ബിജെപി മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത രാഷ്ട്രീയമാണ് ആ വഴിയിലൂടെ സഞ്ചരിക്കാനാകും രജനീകാന്തും താത്പര്യപ്പെടുകയെന്ന് പറഞ്ഞ തമിളിസൈ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഞായറാഴ്ചയാണ് രജനീകാന്ത് ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് അറിയിച്ച സൂപ്പർതാരം നിലവിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും അറിയിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം