എസ്കോർട്സ് ഗ്രൂപ്പ് ചെയർമാൻ രാജൻ നന്ദ അന്തരിച്ചു

വെബ് ഡെസ്ക്

പ്രമുഖ വ്യവസായിയും എസ്കോർട്സ് ഗ്രൂപ്പ് ചെയർമാനുമായ രാജൻ നന്ദ അന്തരിച്ചു. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അർഹനായ രാജ് കപൂറിന്റെ മകൾ റിതു നന്ദയാണ് അദ്ദേഹത്തിന്റെ ഭാര്യ. നിഖിൽ നന്ദ, നടാഷ എന്നിവരാണ് മക്കൾ. അമിതാബ് ബച്ചന്റെ മകൾ ശ്വേതാ മരുമകളാണ്. അനിൽ നന്ദ സഹോദരനാണ്. അഗസ്ത്യ നന്ദ, നവ്യ നവേലി നന്ദ എന്നിവരാണ് പേരക്കുട്ടികൾ.

 

നിഖിൽ നന്ദയാണ് എസ്കോർട്സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ. ഡൽഹിയിലെ പ്രമുഖ സ്പെഷ്യലിസ്റ്റ് ആശുപത്രിയായ എസ്കോർട്സ് ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. കാർഷിക അനുബന്ധ മെഷിനുകൾ നിർമിക്കുന്ന മുൻനിര കമ്പനിയാണ് എസ്കോർട്സ്.

ഗുർഗാവോണിലെ ആശുപത്രിയിലായിരുന്നു രാജൻ നന്ദയുടെ അന്ത്യം. ബൾഗേറിയയിൽ ഷൂട്ടിങിലായ അമിതാബ് ബച്ചൻ ഉടൻ നാട്ടിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം