രാമലീലയും ഉദാഹരണം സുജാതയും തീയറ്ററുകളിലെത്തി

ദിലീപ് നായകനായ രാമലീലയും  മഞ്ജു വാര്യര്‍ നായികയായ ഉദാഹരണം സുജാതയും തീയറ്ററുകളിലെത്തി. ചിത്രത്തിലെ നായകന്‍ ജയിലിലായിരിക്കെ റിലീസ് നടക്കുന്നത് ഇതാദ്യം. ദിലീപ് നായകനായ സിനിമയെ അനുകൂലിച്ചും എതിര്‍ത്തും സംവാദം നടക്കുന്നതിനിടെയാണ് റിലീസ്. കേരളത്തില്‍ 200ഓളം സ്ക്രീനുകളിലാണ് രാമലീല റിലീസ് ചെയ്തത്.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധിപറയാന്‍ മാറ്റിയ സാഹചര്യത്തില്‍ ചിത്രത്തിനനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളുണ്ടായിരുന്നു.

തിയറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. എങ്കിലും ചില തിയറ്ററുകളില്‍ ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നു. ചിത്രം റിലീസ് ചെയ്ത സമയത്ത് ദിലീപില്ലാതെ പോയതില്‍ ദുഃഖമുണ്ടെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞു.

ദിലീപ് ആരാധകരാണ് ആദ്യ ദിവസം റിലീസ് കേന്ദ്രങ്ങള്‍ കയ്യടക്കിയത്. മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയും ഇന്ന് റിലീസ് ചെയ്തു. വരും ദിവസങ്ങളിൽ കുടുംബ പ്രേക്ഷകരെ തിയറ്ററിലെത്തിക്കാൻ സുജാതാക്കാവുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം