പഞ്ചാബ് നാഷണൽ ബാങ്കിൽ 11,328 കോടി രൂപയുടെ തട്ടിപ്പ്

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ 11,328 കോടി രൂപയുടെ തട്ടിപ്പ്. മുംബൈ ബ്രാഞ്ചിലെ ഇടപാടുകളിൽ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്തി വിദേശത്തുനിന്നു പണം പിൻവലിച്ചതായാണ് റിപ്പോർട്ട്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടുകൂടിയാണ് വിവിധ അക്കൗണ്ടുകൾ വഴി പണം പിൻവലിച്ചതെന്നാണ് സംശയിക്കുന്നത്.

സംഭവത്തിൽ ബാങ്കിന്‍റെ പരാതിയെ തുടർന്ന് സിബിഐയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം