വീഴുമ്പോള്‍ ‘അയ്യോ’ എന്ന് മലയാളത്തില്‍ പറഞ്ഞു; വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ശിക്ഷ

കൊച്ചി: വീഴുമ്പോള്‍ ‘അയ്യോ’ എന്ന് മലയാളത്തില്‍ പറഞ്ഞ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ശിക്ഷ. ഇടപ്പള്ളി കാംപിയന്‍ സിബിഎസ്‌ഇ സ്കൂളിലാണ് സംഭവം. നിലത്ത് വീഴാന്‍ പോയപ്പോള്‍ ‘അയ്യോ’ എന്ന് പറഞ്ഞ വിദ്യാര്‍ത്ഥിയെക്കൊണ്ട്  ‘ഞാന്‍ ഇനി മലയാളത്തില്‍ സംസാരിക്കില്ല’ എന്ന് ഇംഗ്ലീഷില്‍ അന്‍പതു തവണ ഇംപോസിഷന്‍ എഴുതിക്കുകയും ചെയ്തതായി പറയുന്നു.എന്നാല്‍ സംഭവത്തെക്കുറിച്ച് കുറിച്ച്‌ അറിയില്ലെന്നായിരുന്നു സ്കൂള്‍ പ്രധാന അധ്യാപികയുടെ പ്രതികരണം. ഒരു ശിക്ഷയും പാടില്ലെന്ന് അധ്യാപികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. സംഭവം സത്യമാണെങ്കില്‍ ഉത്തരവാദിയായ അധ്യാപികക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം