നടിയെ ആക്രമിച്ചത് ആസൂത്രിതം; നാദിര്‍ഷയ്ക്ക് സുനി അയച്ച കത്ത് അതീവഗൗരവമുള്ളത്; സുനിക്ക് പിന്നിലാര്?

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി നാദിര്‍ഷായ്ക്ക് ജയിലില്‍ വച്ച് എഴുതിയ കത്ത് ആരുടെ ‘തിരക്കഥ’ പ്രകാരമാണെന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന ചോദ്യം. പണം തന്നില്ലങ്കില്‍ എല്ലാം വിളിച്ചു പറയുമെന്ന പള്‍സറിന്റെ ഭീഷണി കത്തിന് പിന്നില്‍ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന സംശയമാണ് ബലപ്പെടുന്നത്.

പൊലീസ് ചോദ്യം ചെയ്യലില്‍ പറയാത്ത കാര്യങ്ങളാണ് സഹ തടവുകാരന്‍ വഴി പള്‍സര്‍ സുനി നാദിര്‍ഷായ്ക്ക് കൊടുത്തയച്ച കത്തിലുള്ളത്. ഈ കത്ത് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് എക്സ്‌പ്രെസ് കേരള ഓണ്‍ലൈന്‍ മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതായതിനാല്‍ സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തി വരുന്നത്.

ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നടനും ഗായകനും സംവിധായകനുമൊക്കെയായ നാദിര്‍ഷ.സ്വാഭാവികമായും നടന്റെയും സംവിധായകന്റെയും മൊഴി രേഖപ്പെടുത്തേണ്ട സാഹചര്യം ‘കത്ത് ‘മുന്നോട്ട് വയ്ക്കുന്നതിനാല്‍ ഇതാണോ പള്‍സറും ‘അണിയറക്കാരും’ ആഗ്രഹിക്കുന്നത് എന്ന സംശയവും കേരള എക്സ്പ്രസ് വാര്‍ത്തയില്‍ പറയുന്നുണ്ട്.പണമാണ് ലക്ഷ്യമെന്നത് കത്തില്‍പറയുന്നുണ്ടെന്നും  ജയിലില്‍ ആരെങ്കിലും പള്‍സറിനെ സന്ദര്‍ശിച്ചിരുന്നോ എന്നതും പരിശോധിച്ച് വരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പള്‍സറിന്റെ സഹതടവുകാരുടെ അടുത്ത് നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തുന്നുണ്ട്.

ഒന്നുകില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍, അതല്ലെങ്കില്‍ ഇതിനു പിന്നില്‍ വ്യക്തമായഗൂഡാലോചനകള്‍ നടക്കുന്നുണ്ടെന്ന് തന്നെ വേണം കരുതാന്‍.ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനും നാദിര്‍ഷയ്ക്കും പങ്കുണ്ടെന്ന തരത്തിലുള്ള ഒരു വിവരമോ തെളിവുകളോ അന്വേഷണ സംഘത്തിനു ഇതുവരെ ലഭിച്ചിട്ടില്ല. മുന്‍പ് പള്‍സര്‍, ചാര്‍ളി എന്ന സുഹൃത്തിനോട് 50,000 രൂപ കടം ചോദിച്ച സമയത്ത് നടനു വേണ്ടിയാണ് നടിയെ ഉപദ്രവിച്ചതെന്ന് പറഞ്ഞിരുന്നു.

 

ഇതിലൊക്കെ എന്തെങ്കിലും സത്യം ഉണ്ടെന്ന്‍ വ്യക്തമാകേണ്ടതുണ്ട്. അതോ ഇതും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള സുനിയുടെ മറ്റൊരു തന്ത്രമാണോ?

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം