നടിയെ ആക്രമിച്ച കേസ്; മഞ്ജവാര്യരുടെ ശ്രമങ്ങള്‍ ഫലം കണ്ടു ; പള്‍സര്‍ സുനിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ ഉടന്‍

 

യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍  മുഖ്യപ്രതികളായ പൾസർ സുനി, കാര്‍ ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിൻ, തിരുവല്ല സ്വദേശി പ്രദീപ് എന്നിവര്‍കോടതിയിൽ പുതിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍  നടത്താൻ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.  ഹർജിയിലെ വാദത്തിനിടയിൽ ഇവർ നടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍  കോടതിയിൽ വെളിപ്പെടുത്തിയിരുന്നു എന്നാണു ചില  ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.എന്നാൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ കേസിൽ വാദം കേട്ടിരുന്നില്ല,  ജാമ്യ ഹർജിയിലെ വാദം 17 ലേക്കു മാറ്റുകയാണ് ചെയ്തത്.

മഞ്ജുവാര്യർ, റീമ കല്ലിങ്കല്‍,  തുടങ്ങി  സിനിമയിലെ നടിമാരും സ്ത്രീ സംവിധായകരും പുതിയ സംഘടന രൂപീകരിച്ച്  മുഖ്യമന്ത്രിയെക്കണ്ട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍  ഡി ജി പി സെൻകുമാറിന്‍റെ കാര്യക്ഷമമായ ഇടപെടല്‍ കേസില്‍ ഉണ്ടായിട്ടുണ്ട്. ഫെബ്രുവരി 17 ന് രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഇതുവരെ  ഏഴു പ്രതികൾക്കെതിരെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ കേസിൽ ഗൂഢാലോചന നടത്തിയവരേക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല.  ഇവരെ കുറിച്ച് പ്രതികള്‍ കോടതിയില്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

അക്രമത്തിനു ഇരയായ നടി നല്‍കിയ മൊഴിയില്‍ ഇത് കൊട്ടേഷന്‍ ആണെന്ന് പറഞ്ഞിരുന്നു. സുനിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നതോടെ നടിയുടെ മൊഴി ശരിയാവും.  എന്നാൽ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു വ്യക്തതയും ഇല്ലെന്നാണ്  പൊലീസിന്റെപക്ഷം.. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി 17-ന് പ്രതികളുടെ ജാമ്യപേക്ഷയിൽ നടക്കുന്ന വാദം നടക്കുമ്പോൾ നിർണ്ണായക വെളിപ്പെടുത്തൽ ഉണ്ടാവുമെന്നള്ള പ്രചാരണവും ശക്തി പ്രാപിച്ചിട്ടുണ്ട്. പ്രതികളുടെ വിലപേശൽ തന്ത്രമായും ഇപ്പോഴത്തെ നീക്കത്തെ വിലയിരുത്തുന്നവരും കുറവല്ല.

ആലുവയിലേയും കാക്കനാട്ടേയും സബ് ജയിലിലുകളിൽ വെച്ചു പൾസർ സുനി ജയിൽ വെൽഫെയർ ഓഫീസർമാരോടും ജയിൽ അധികാരികളോടും പറഞ്ഞ മൊഴികളും സുനി നാധിര്‍ഷയ്ക്ക് അയച്ച കത്തും ഈ കേസില്‍ വഴിത്തിരിവാകും.ഗൂഢാലോചനക്കാരെ പിടിച്ചേ മതിയാകൂവെന്ന് മഞ്ജു വാര്യരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു.പൾസർ സുനിയുടെ മൊഴിയും മറ്റും പരിശോധിച്ചതിൽ ഗൂഢാലോചനയിൽ വ്യക്തമായ തെളിവുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം.  നടിയെ തട്ടിക്കൊണ്ടു വന്നതിന് പിന്നിലെ സിനിമയിലെ അണിയറക്കാർ തന്നെയെന്നത് പൊലീസിനും വ്യക്തമായി കഴിഞ്ഞു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം