യുവനടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതികള്‍ മറ്റൊരാള്‍ക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

കൊച്ചി: യുവനടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നു മറ്റു ഫോണുകളിലേക്കു മാറ്റിയെന്ന് സൂചന. ആക്രമണത്തിനിരയായ നടി അഭിനയിച്ച ഒരു സിനിമയില്‍ മുഖ്യവേഷം ചെയ്ത നടന്‍റെ സുഹൃത്തായ അഭിഭാഷകനു ദൃശ്യം കൈമാറിയെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം എന്നാണു മംഗളം റിപ്പോര്‍ട്ട് ചെയ്തത്.
 അഭിഭാഷകന്‍റെ ഓഫീസില്‍ പരിശോധന നടത്താന്‍ പോലീസിനു നിയമ തടസങ്ങളുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞദിവസം കോയന്പത്തൂരില്‍ പരിശോധന നടത്തിയ സംഘത്തിന് പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞവീട്ടില്‍നിന്ന് ടാബ്ലെറ്റും  മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും ലഭിച്ചിരുന്നു. ഇതിന്‍റെ ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം