ആക്രമിക്കുമ്പോള്‍ നടിയോട് പറഞ്ഞത് ഒരു സ്ത്രീയുടെ കൊട്ടേഷനാണിതെന്ന്‍ എതിര്‍ത്താല്‍ മയക്ക്മരുന്ന് കുത്തിവച്ച് കൊച്ചിയിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോകുമെന്നും ഭീഷണി;ഇപ്പോഴത്തെ സുനിയുടെ മൊഴി കേസില്‍ വഴിത്തിരിവ് ഉണ്ടാക്കുമോ?

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവം ക്വട്ടേഷനാണോ എന്ന് ഉറപ്പില്ലാതെ അന്വേഷണ സംഘം.മുഖ്യ പ്രതി സുനിയുടെ ഇടയ്ക്കിടെയുള്ള മൊഴിമാറ്റമാണ് പോലീസിനെ കുഴപ്പിക്കുന്നത്. ആക്രമിക്കുന്ന സമയത്ത് സുനി നടിയോട് ഇത് ഒരു സ്ത്രീയുടെ കൊട്ടേഷന്‍ ആണെന്ന് പറഞ്ഞിരുന്നു.ഇത് നടിയെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാവാം പള്‍സര്‍ സുനി ഇങ്ങനെ ക്വട്ടേഷന്റെ കാര്യം പറഞ്ഞതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ആക്രമിക്കുമ്പോള്‍ ക്വട്ടേഷനാണെന്നാണ് സുനി പറഞ്ഞതെന്നായിരുന്നു നടിയുടെ മൊഴി. എതിര്‍ത്താല്‍ മയക്കു മരുന്ന് കുത്തിവച്ച് കൊച്ചിയിലെ ഫ്‌ളാറ്റില്‍ കൊ ണ്ടുപോകുമെന്നും സുനി ഭീഷണിപ്പെടുത്തിയതായി നടിയുടെ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് തെളിയിക്കുന്നതിന് ആവശ്യമായ തെളിവൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

 

നടിയെ ആക്രമിച്ചതിനു പിന്നില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന് പങ്കുണ്ടെന്നാണ് ആദ്യം പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. പ്രമുഖ താരമാണ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ ഏല്‍പിച്ചതെന്നും ഇവര്‍ വിളിക്കുമെന്ന് ആക്രമിച്ച ശേഷം പ്രതികള്‍ പറഞ്ഞതായും വാര്‍ത്തകള്‍ പ്രചരിച്ചു.

മുഖ്യതെളിവായ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.  സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി സുനി ഉള്‍പ്പെടെ അഞ്ച് പേരുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കാന്‍ പോലീസ് അപേക്ഷ നല്‍കി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം